Your Image Description Your Image Description

ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ശു​ഭാ​ൻ​ഷു ശു​ക്ല​18 ദി​വ​സ​ത്തെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ശേ​ഷം ഭൂമിയിൽ തിരിച്ചെത്തി. 27,000 കിമീ വേഗത്തിലാണ് ഭ്രമണപഥത്തിൽനിന്ന് ഭൗമോപരിതലത്തിലേക്ക് സ്​പേസ് എക്സിന്റെ ഡ്രാ​ഗ​ൺ ഗ്രേ​സ് പേടകം പ്രവേശിച്ചത്. റീഎൻട്രി എന്ന പ്രക്രിയയിൽ ഭൗമോപരിതലത്തിലേക്ക് കടക്കുന്ന പേടകം ഭൗമാന്തരീക്ഷത്തിലെ വായുവുമായുള്ള ഘർഷണത്തെ തുടർന്ന് അഗ്നിഗോളമായി മാറിയിരുന്നു.

കാലിഫോർണിയയിലെ പസഫിക് സമുദ്രമേഖലയിലേക്കാണ് ഡ്രാഗൺ പേടകം പതിച്ചത്. ആദ്യം രണ്ടുവലിയ പാരച്യൂട്ടുകൾ വിരിഞ്ഞ് വേഗം കുറച്ചു. തൊട്ടടുത്ത നിമിഷം അടുത്ത രണ്ടു പാരച്യൂട്ടുകളും വിരിഞ്ഞ് വേഗം കുറച്ച് പേടകം സമുദ്രത്തിലേക്കിറക്കുകയായിരുന്നു.

ഇ​ന്ത്യ​ൻ സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 4.45ന് ​ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന് വേ​ർ​​പെ​ട്ട സ്​​പേ​സ് എ​ക്സി​​ന്റെ ഡ്രാ​ഗ​ൺ ഗ്രേ​സ് പേ​ട​കം 22.5 മ​ണി​ക്കൂ​ർ യാ​ത്ര​ക്കു​ശേ​ഷം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നുമണിയോടെ ​കാ​ലി​ഫോ​ർ​ണി​യ​ക്കു​ സ​മീ​പം ക​ട​ലി​ൽ പതിച്ചു. പേ​ട​ക​ത്തി​​ന്റെ മ​ട​ക്ക​യാ​ത്ര നാ​സ ത​ത്സ​സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്തു.

Related Posts