Your Image Description Your Image Description

ടെസ്‌ല ഇന്ത്യയിൽ ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ തുറന്നു. ബാന്ദ്ര-കുർള കോംപ്ലക്സിലെ വൺ ബികെസിയിലാണ് കാർ നിർമ്മാതാവ് തങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മുംബൈയിൽ ഉടൻ തന്നെ മൂന്ന് ചാർജ്ജിംഗ് സ്റ്റേഷനുകൾ കൂടി തുറക്കാൻ കമ്പനി പദ്ധതിയിടുന്നതായും സൂചനയുണ്ട്.

പുതുതായി ആരംഭിച്ച ചാർജിംഗ് സ്റ്റേഷനിൽ നാല് V4 സൂപ്പർചാർജിംഗ് സ്റ്റാളുകളും നാല് ഡെസ്റ്റിനേഷൻ ചാർജിംഗ് സ്റ്റാളുകളും ഉൾപ്പെടുന്നു. ചാർജിംഗ് സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ട്, സൂപ്പർചാർജിംഗ് സ്റ്റാളുകൾ 250 kW ഫാസ്റ്റ് ചാർജിംഗ് വേഗത വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറഞ്ഞു.

2025 സെപ്റ്റംബർ പാദത്തോടെ ഇന്ത്യയിൽ മൂന്ന് ചാർജിംഗ് സ്റ്റേഷനുകൾ കൂടി തുറക്കുമെന്ന് ടെസ്‌ല വ്യക്തമാക്കി. ലോവർ പരേൽ, താനെ, നവി മുംബൈ എന്നിവിടങ്ങളിലായിരിക്കും ഈ സ്റ്റേഷനുകൾ. ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് കമ്പനിയുടെ ശ്രദ്ധ.

അതേസമയം ഇപ്പോൾ ടെസ്‌ലയുടെ ഇടത്തരം ഇലക്ട്രിക് എസ്‌യുവിയായ ടെസ്‌ല മോഡൽ വൈയുടെ രണ്ട് വകഭേദങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇതിന്റെ റിയർ-വീൽ ഡ്രൈവ് വേരിയന്റിന് 59.89 ലക്ഷം മുതൽ വില ആരംഭിക്കുന്നു. ലോംഗ്-റേഞ്ച് റിയർ-വീൽ ഡ്രൈവ് വേരിയന്റിന് 67.89 ലക്ഷം മുതൽ വിലയുണ്ട്.

Related Posts