Your Image Description Your Image Description

വാഹനപ്രേമികൾക്കിടയിൽ വലിയ ഫാൻബോസുള്ള ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് മഹീന്ദ്ര ഥാർ. എന്നാൽ ഇനി മഹീന്ദ്രയുടെ ചില ഥാറുകൾ നിങ്ങൾക്ക് വാങ്ങാൻ സാധിക്കില്ല. അതെ, ഥാറിന്റെ ചില വേരിയന്റുകൾ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് മഹീന്ദ്ര. മൂന്ന് ഡോറും അഞ്ച് ഡോറുമുള്ള ഥാർ മോഡലുകളാണ് കമ്പനി പിൻവലിക്കാനൊരുങ്ങുന്നത്.

ഇതിൽ മൂന്ന് ഡോറുള്ള ഥാർ മോഡലിന് 19 വേരിയന്റുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനി 11 വേരിയന്റുകൾ മാത്രമേ ബാക്കി കാണുകയുള്ളൂ. വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിനാലാണ് 8 വേരിയന്റുകളെ കമ്പനി നിർത്തലാക്കുന്നത്. ഉപഭോക്താക്കളെ ആകർഷിക്കുന്ന മോഡലുകൾ നിലനിർത്താനുള്ള കമ്പനിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ വേരിയന്റുകളെ പിൻവലിക്കുന്നതെന്നാണ് വിവരം.

2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള AX (O) 4WD കണ്‍വെര്‍ട്ടിബിള്‍, LX AT 4WD കണ്‍വെര്‍ട്ടിബിള്‍, AX (O) 4WD കണ്‍വെര്‍ട്ടിബിള്‍, 4WD ഹാര്‍ഡ് ടോപ്പ്, LX 4WD കണ്‍വെര്‍ട്ടിബിള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള 4WD ഹാര്‍ഡ് ടോപ്പ് OD, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള LX AT 4WD ഹാര്‍ഡ് ടോപ്പ് OD, LX AT 4WD കണ്‍വെര്‍ട്ടിബിള്‍ എന്നിവയാണ് ഒഴിവാക്കിയ വേരിയന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts