Your Image Description Your Image Description

റെനോ ഇന്ത്യ പുതിയ റെനോ കിഗര്‍ പുറത്തിറക്കി. എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍ ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാ ഫീച്ചറുകള്‍ എന്നിവയില്‍ ഉള്‍പ്പെടെ മെച്ചപ്പെടുത്തലുകള്‍ പുതിയ കിഗറില്‍ വരുത്തിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. 9.99 ലക്ഷം രൂപ മുതല്‍ 11.29 ലക്ഷം വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില വരുന്നത്.

കൂടുതല്‍ താങ്ങാനാവുന്ന കിഗര്‍ എനര്‍ജി വേരിയന്‍റുകള്‍ 6.29 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം വരെയുള്ള എക്സ്-ഷോറൂം വിലകളില്‍ ലഭ്യമാണ്. ആകര്‍ഷകമായ ഫ്രണ്ട് ഗ്രില്‍, പുതിയ ഹുഡ്, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് ഇവേഷന്‍ അലോയ് വീലുകള്‍, സ്കിഡ് പ്ലേറ്റുകള്‍ എന്നിവ പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈനില്‍ ഉൾപ്പെടുന്നുണ്ട്.

പുതിയ ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ്, പ്രീമിയം വെന്‍റിലേറ്റഡ് ലെതറെറ്റ് സീറ്റുകള്‍, പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി, കൂടുതല്‍ മികച്ച ക്യാബിന്‍ അനുഭവത്തിനായി മെച്ചപ്പെടുത്തിയ വോയ്സ് ഇന്‍സുലേഷന്‍ എന്നിങ്ങനെയാണ് പ്രീമിയം ഇന്‍റീരിയര്‍ മെച്ചപ്പെടുത്തലുകള്‍. മള്‍ട്ടി-വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍-സെന്‍സിംഗ് വൈപ്പറുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, 20.32 സെന്‍റിമീറ്റര്‍ ഫ്ലോട്ടിംഗ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ്, പ്രീമിയം 3 ഡി ആര്‍ക്കമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ കൈഗറിലെ ടെക്നിക്കല്‍ പാക്കേജ്.

അതേസമയം കൂടുതല്‍ താങ്ങാനാവുന്ന വിലയുള്ള ഒരു ഓപ്ഷന്‍ തേടുന്ന ഉപഭോക്താക്കള്‍ക്കായി, പുതിയ കിഗര്‍ പരിഷ്‍കരിച്ച നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനിലും ലഭ്യമാണ്. ഈ എഞ്ചിൻ 72 പി.എസ് പരമാവധി കരുത്തും 96 എന്‍.എം വരെ ടോര്‍ക്കും നല്‍കും. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും പുതിയ മോഡല്‍ നല്‍കുന്നു.

Related Posts