Your Image Description Your Image Description

ലൈവ് ഫീച്ചർ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുതിയ അപ്‌ഡേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഈ പുതിയ പോളിസി അതനുസരിച്ച് കുറഞ്ഞത് 1,000 ഫോളോവേഴ്‌സും ഒരു പബ്ലിക് അക്കൗണ്ടും ഉള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇനി മുതൽ ഇൻസ്റ്റഗ്രാമിലെ ‘ലൈവ്’ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയൊള്ളൂ.

അതേസമയം ഇതുവരെ ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിന്‍റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാൻ അനുവാദമുണ്ടായിരുന്നു. ഈ തീരുമാനം ഇന്‍സ്റ്റഗ്രാമിലെ ചെറിയ കണ്ടന്‍റ് ക്രിയേറ്റേഴ്സിനെയും സുഹൃത്തുക്കളോടൊപ്പം ലൈവ് സ്ട്രീമിംഗ് ആസ്വദിച്ച ദൈനംദിന ഉപയോക്താക്കളെയും ബാധിക്കാൻ സാധ്യതയുണ്ട്.

ലൈവ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവരും എന്നാൽ യോഗ്യത ഇല്ലാത്തവരുമായവർക്ക് ഈ ഫീച്ചർ ഇനി ലഭ്യമല്ലെന്ന് വ്യക്തമാക്കുന്ന ഒരു അറിയിപ്പ് ഇപ്പോൾ ലഭിക്കും. ഈ സവിശേഷത ഉപയോഗിക്കുന്നതിനുള്ള ആവശ്യകതകൾ മാറ്റി എന്നും 1,000 അല്ലെങ്കിൽ അതിൽ കൂടുതൽ ഫോളോവേഴ്‌സുള്ള അക്കൗണ്ടുകൾക്ക് മാത്രമേ തത്സമയ വീഡിയോകൾ സൃഷ്ടിക്കാൻ കഴിയൂ എന്നും ഈ അറിയിപ്പിൽ പറയുന്നുണ്ട്.

Related Posts