Your Image Description Your Image Description

ഇത്തിഹാദ്​ റെയിൽ പാതയിൽ പാസഞ്ചർ സർവീസ്​ തുടങ്ങാനിരിക്കെ യാത്രക്കാർക്ക്​ സഞ്ചാരം എളുപ്പമാക്കാൻ സംവിധാനങ്ങളൊരുക്കാൻ പദ്ധതിയുമായി​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ).

ഇതിന്‍റെ ഭാഗമായി ഇത്തിഹാദ്​ റെയിൽ സ്​റ്റേഷനുകളെ ബസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളുമായി ​ബന്ധിപ്പിക്കും. എല്ലാ ഇത്തിഹാദ്​ സ്​റ്റേഷനുകളിലും ബസുകളും ടാക്സി സേവനങ്ങളും ലഭ്യമാക്കും. ഇതുവഴി പ്രയാസരഹിതമായ യാത്രക്ക്​ സൗകര്യമൊരുങ്ങും.ദുബൈ മെട്രോ സ്​റ്റേഷനുകളുമായി പൊതു ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ചതിന്​ സമാനമായ രീതിയാണ്​ ഇക്കാര്യത്തിൽ പിന്തുടരുകയെന്ന്​ ആർ.ടി.എയുടെ പൊതു ഗതാഗത ഏജൻസി സി.ഇ.ഒ അഹമ്മദ്​ ഹാഷിം ബഹ്​റോസ് പറഞ്ഞു.

Related Posts