Your Image Description Your Image Description

ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷന് തെക്കുവശം പ്രവർത്തിക്കുന്ന  ജില്ലാ ആയുർവേദ ആശുപത്രിയുടെ ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം ഇനി പുതിയ സ്ഥലത്ത്.  ജൂലൈ 29 മുതൽ ആലപ്പുഴ ഇരുമ്പുപാലത്തിനു പടിഞ്ഞാറു വശമുള്ള ആലപ്പുഴ  നഗരസഭയുടെ പഴയ  കെട്ടിടത്തിൻ്റെ അനക്സിലായിരിക്കും ഒ.പി യുടെ പ്രവർത്തനം. ജനറൽ ഒ.പി നേത്ര വിഭാഗം, സ്ത്രീ രോഗ വിഭാഗം, കുട്ടികളുടെ വിഭാഗം, എനോറെക്‌ടൽ ക്ലിനിക് , ഫിസിയോതെറാപ്പി യൂണിറ്റ്, മർമ്മ ഒ.പി, സ്പോർട്‌സ് ഒ.പി മുതലായവ പുതിയ സ്ഥലത്ത് എല്ലാ ദിവസവും പ്രവർത്തിക്കും.

Related Posts