Your Image Description Your Image Description

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ബി​ഗ് ബോസ് ഷോകൾ നടക്കുന്നുണ്ട്.ബി​ഗ് ബോസ് തമിഴ് ആരംഭിക്കുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന്റെ പ്രൊമോ വീഡിയോ അവതാരകനായ വിജയ് സേതുപതി പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം പുതിയ ലോ​ഗോയും ബി​ഗ് ബോസ് തമിഴ് ടീം പുറത്തുവിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ 5ന് ബി​ഗ് ബോസ് തമിഴ് തുടങ്ങും.സീസൺ 8 മുതലാണ് വിജയ് സേതുപതി തമിഴ് ബി​ഗ് ബോസിന്റെ അവതാരകനായി എത്തുന്നത്.

സീസൺ8ന്റെ ആദ്യ എപ്പിസോഡിനു തന്നെ മികച്ച തുടക്കമാണ് വിജയ് സേതുപതിക്ക് ലഭിച്ചത്. മത്സരാര്‍ത്ഥികളോട് എല്ലാം തുറന്നടിച്ച് പറയുന്ന വിജെഎസ് ശൈലി ശരിക്കും വന്‍ ഹിറ്റായി.

പുതിയ സീസണിലും വിജയ് സേതുപതി തന്നെ അവതാരകനായിരിക്കും എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ തീരുമാനം എടുക്കാൻ പ്രധാന കാരണം ഒരോ എപ്പിസോഡിലും ബിഗ് ബോസ് തമിഴ് സീസണ്‍ 8ന് ലഭിച്ച റേറ്റിംഗുകളാണ്. ബിഗ് ബോസ് സീസണ്‍ 8 ഫിനാലെയ്ക്കും മികച്ച റേറ്റിംഗാണ് ലഭിച്ചത്. ഈ സീസണിന്റെ ഫിനാലെയ്ക്ക് മാത്രം 6.88 ടിആര്‍പി റേറ്റിംഗ് ലഭിച്ചു.

 

 

 

 

 

 

 

Related Posts