Your Image Description Your Image Description

ചരിത്ര താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കി സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസായി. പ്രണയവും പ്രതികാരവും കൂട്ടി കലർത്തി ദൃശ്യത്തിനും ശബ്ദത്തിനും ഏറെ പ്രാധാന്യം നൽകിയാണ് ‘ഒടിയങ്കം’ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

ശ്രീ മഹാലക്ഷ്മി എന്‍റർപ്രൈസസിന്റെ ബാനറിൽ സ്വസ്ഥിക് വിനായക് ക്രിയേഷൻസുമായി സഹകരിച്ച് പ്രവീൺകുമാർ മുതലിയാർ നിർമിക്കുന്ന ചിത്രം ആഗസ്റ് പകുതിയോടെ തിയറ്ററിൽ എത്തും. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഹ്രസ്വ ചിത്രത്തിൻറെ പിൻബലത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ‘വായോ വരിക വരിക..’ എന്ന് തുടങ്ങുന്ന ജയൻ പലക്കലിന്‍റെ വരികൾക്ക് റിജോഷ് സംഗീതം നൽകി സന്നിദാനന്ദൻ ആലപിച്ച ഗാനമാണ് മനോരമ മ്യൂസിക്ക് പുറത്തിറക്കിയിരിക്കുന്നത്.

Related Posts