Your Image Description Your Image Description

കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിലായിരുന്നു അപകടം. രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. വിഷ്ണുവിനെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു

Related Posts