Your Image Description Your Image Description

അരൂർ: അരൂരിൽ രണ്ട് കിലോയോളം വരുന്ന കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. അതിഥി തൊഴിലാളികളായ സംഘമാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ രക്ഷപെട്ടു. ഐസ് പ്ലാന്റ് ജീവനക്കാരൻ അസാം സ്വദേശിയായ ബിപൂൽ ചൗദഹ് (35), സിബായ് ദാസ് (27), ഡിപാ ചെട്ടിയ (39) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി ബിറ്റുവൻ ഗോഗോയ് (24) സംഭവ സ്ഥലത്ത് നിന്ന് തന്നെ ഓടി രക്ഷപ്പെട്ടു.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു ഇവരെ പരിശോധിച്ചത്. പ്രതികളുടെ പക്കലുണ്ടായിരുന്ന ഒരു കിലോ 600 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ കണ്ടെടുത്തത്. ചന്തിരൂർ പാലത്തിന് സമീപമുള്ള ഐസ് പ്ലാന്റിലെ ജീവനക്കാരനാണ് ബിപൂൽ. ഉയരപ്പാത നിർമ്മാണ സ്ഥലത്തെ തൊഴിലാളികൾക്ക് വിൽപ്പനയ്ക്ക് കൊണ്ടുവന്നതാണ് കഞ്ചാവ്. ബാഗിൽ ചെറിയ പൊതികളാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വലിയ തോതിൽ കൊണ്ടുവന്ന് സമീപത്തെ വീട്ടിൽ സൂക്ഷിച്ച ശേഷം ചെറിയ പൊതികളാക്കി നാലുപേർ ചേർന്ന് വിൽപന നടത്തിവരികയായിരുന്നു.

കേസിലെ പ്രധാന പ്രതിയായ ഐസ് പ്ലാന്റ് ജീവനക്കാരനാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് സംഘത്തിലെ കൂടുതൽ പേർ കുടുങ്ങിയത്. ഓടിരക്ഷപെട്ട കേസിലെ രണ്ടാം പ്രതി ബിറ്റുവന്റെ ഭാര്യയാണ് ഡിപാ ചെട്ടിയ. ഇവരെ ഏതാനും മാസങ്ങൾക്ക് മുൻപ് എട്ട് കിലോ കഞ്ചാവുമായി അരൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യ വ്യവസ്ഥ അനുസരിച്ച് ഒപ്പിടാൻ ഇവർ അരൂർ പോലീസ് സ്റ്റേഷനിൽ എത്താറുണ്ടായിരുന്നു. ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അരൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രതാപ് ചന്ദ്രൻ, സ്റ്റേഷൻ എസ്ഐ. എസ് ഗീതുമോളുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts