Your Image Description Your Image Description

അഹമ്മദാബാദ്: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച ​ഗുജറാത്തി കുടുംബത്തിലെ രണ്ട് കുട്ടികൾ ബോട്ട് മറിഞ്ഞ് മരിച്ചതായി റിപ്പോർട്ട്. 40 വയസ്സുള്ള ബ്രിജേഷ്കുമാറിന്റെ കുട്ടികളാണ് മരിച്ചത്. ബ്രിജേഷ്കുമാർ, ഭാ​ഗ്യ ജാ​ഗ്രതി (39), മക്കളായ പ്രിൻസ് (14), മഹി (10) എന്നിവർ തിങ്കളാഴ്ച മെക്സിക്കോ വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മത്സ്യബന്ധന ബോട്ട് മറിയുകയായിരുന്നു.

മുങ്ങിമരിച്ചുവെന്നാണ് പറയുന്നത്. ​ഗുരുതരമായി പരിക്കേറ്റ ബ്രിജേഷ്കുമാറും ഭാര്യയും ചികിത്സയിലാണ്.വാർത്ത സ്ഥിരീകരിച്ച് കുടുംബവും രം​ഗത്തെത്തി. ബോട്ട് മറിഞ്ഞതിനെക്കുറിച്ചുള്ള വാർത്തകൾ ഞങ്ങൾ കണ്ടു. മുങ്ങിമരിച്ചതായി കരുതുന്ന രണ്ട് കുട്ടികളുടെ പേരുകൾ പ്രിൻസ്, മഹി എന്നിവരാണെന്ന് മനസ്സിലാക്കി, പക്ഷേ മാതാപിതാക്കളുടെ പേരുകൾ അന്ന് സ്ഥിരീകരിക്കാത്തതിനാൽ ഞങ്ങളുടെ കുടുംബമല്ലെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പിന്നീട് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് രണ്ട് കുട്ടികളുടെ മരണത്തെക്കുറിച്ച് ഒരു കോൾ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts