Your Image Description Your Image Description

വിരാട് കോഹ്‌ലി ഉള്‍പ്പടെയുള്ള എല്ലാ ക്രിക്കറ്റ് താരങ്ങളും കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ചഹല്‍ . 2019ലെ ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരായ പരാജയത്തിന് ശേഷമാണ് എല്ലാരും കരഞ്ഞത്. ഫിഗറിങ് ഔട്ട് വിത്ത് രാജ് ഷമാനി പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമില്‍ നിന്നുള്ള അറിയാക്കഥകള്‍ താരം പങ്കുവെച്ചത്.

‘2019 ലോകകപ്പിലെ പരാജയത്തിന് ശേഷം വിരാട് ബാത്ത്‌റൂമിലിരുന്ന് കരയുന്നത് ഞാന്‍ കണ്ടു. ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ ഇന്ത്യയുടെ അവസാനത്തെ ബാറ്ററായിരുന്നു ഞാന്‍. വിരാട് കോഹ്‌ലിയെ മറികടന്ന് ഞാന്‍ ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ പൊഴിയുന്നുണ്ടായിരുന്നു. അന്ന് എല്ലാവരും കരഞ്ഞിരുന്നു’, ചഹല്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.

അതേസമയം 2019 ജൂലൈ ഒമ്പതിനായിരുന്നു ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയ ലോകകപ്പ് സെമി പോരാട്ടം നടന്നത്. മഴ മൂലം റിസേര്‍വ് ദിനത്തിലേക്ക് നീണ്ട പോരില്‍ കിവീസ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 22 റണ്‍സകലെ തോൽക്കുകയായിരുന്നു.

Related Posts