Your Image Description Your Image Description

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ അധ്യാപകനെതിരെ പരാതിയുമായി പിജി ഫിലോസഫി വിദ്യാർത്ഥികൾ. ഫിലോസഫി അധ്യാപകനായ ജോൺസനെതിരെയാണ് പിജി വിദ്യാർഥികൾ ഒന്നടക്കം പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകൻ ക്ലാസ്സിൽ പെൺകുട്ടികളോട് മോശമായി പെരുമാറുന്നുവെന്നും കുട്ടികളെ ജാതി വിളിച്ച് അധിക്ഷേപിക്കുന്നത് പതിവെന്നും പെൺകുട്ടികളുടെ മുഖത്ത് അടിക്കാൻ ശ്രമിച്ചെന്നും ആണ് പരാതി.

വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നതാണ് അധ്യാപകന്റെ ഹോബി. പെൺകുട്ടികളുടെ മുഖത്ത് അടിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. വി സിക്കും രജിസ്ട്രാർക്കുമടക്കം വിദ്യാർഥികൾ പരാതി നൽകിയിട്ടും നടപടിയില്ല. പൂർവ്വ വിദ്യാർത്ഥികളും ജോൺസനെതിരെ നിരവധി തവണ പരാതി നൽകിയിട്ടുണ്ട്.

Related Posts