Your Image Description Your Image Description

അമേരിക്കന്‍ വിമാനക്കമ്പനിയായ ഗള്‍ഫ്‌സ്ട്രീമിന്റെ ജി600 അത്യാഡംബര വിമാനം സ്വന്തമാക്കി പ്രവാസി വ്യവസായിയും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ രവി പിള്ള. 650 കോടി രൂപയോളം വില വരുന്ന ഈ വിമാനത്തിന് ഒറ്റ പറക്കലില്‍ 12,223 കിലോമീറ്റര്‍ താണ്ടാന്‍ കഴിയും. വിമാനം ഏപ്രില്‍ 14-ന് കൊച്ചിയില്‍ വന്നിറങ്ങും. ടി7 രവി എന്ന പേരിലാണ് വിമാനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാകും രവി പിള്ളയുടെ വിമാനത്തിലെ ആദ്യ യാത്ര.

ഒരു സമയം 13 യാത്രക്കാര്‍ക്ക് സുഖകരമായി സഞ്ചരിക്കാനാകും. സീറ്റുകളുടെ എണ്ണം 19 ആയി വരെ ഉയര്‍ത്താനും കഴിയുന്ന മോഡലാണ് ജി600. ആറുപേര്‍ക്ക് ഉറങ്ങാന്‍ കഴിയുന്ന സൗകര്യവുമുണ്ട്. അത് പത്ത് വരെ ആക്കി ഉയര്‍ത്താനുമാകും. വിമാനത്തിനുള്ള വിശാലമായ അടുക്കളയും ഭക്ഷണമുറിയും കോണ്‍ഫറന്‍സ് നടത്താനുള്ള സൗകര്യവുമുണ്ട്. യാത്രസമയം ലാഭിക്കാനും കൂടുതല്‍ സുരക്ഷിതമായി സഞ്ചരിക്കാനും ആഗ്രഹിച്ചാണ് പുതിയ വിമാനം വാങ്ങിയതെന്നാണ് രവി പിള്ള പറയുന്നത്.

ജി600 അതിവേഗവിമാനത്തില്‍ ന്യൂയോര്‍ക്ക്-ദുബായ്, ലണ്ടന്‍-ബെയ്ജിങ്, ലോസ് ആഞ്ജലിസ്-ഷാങ്ഹായ് തുടങ്ങിയ നഗരങ്ങള്‍ക്കിടയില്‍ നോണ്‍ സ്റ്റോപ്പായി യാത്രനടത്താന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുന്‍തലമുറ വിമാനത്തെക്കാള്‍ 12 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഇതിനുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും സമാനമായ വിമാനം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts