Your Image Description Your Image Description

സൗദി അറേബ്യയിൽ ടാക്‌സി ഡ്രൈവർമാർക്ക് നിർബന്ധമാക്കിയ ഡ്രൈവർ കാർഡ് നാളെ മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവർ കാർഡ് ലഭിക്കാത്തവർക്ക് നാളെ മുതൽ ടാക്‌സി വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. ഇത് വരെ ഡ്രൈവർ കാർഡ് ലഭിച്ചിട്ടില്ലാത്തവർ ടാക്‌സി സ്ഥാപനവുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ടർ അറിയിച്ചു.

വിവിധ മേഖലകളിൽ നേരത്തെ നടപ്പാക്കിയ ഡ്രൈവർ കാർഡ് സംവിധാനമാണ് നാളെ മുതൽ ടാക്‌സി ഡ്രൈവർമാർക്കും നിർബന്ധമാക്കുന്നത്. ഇതിനായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നേരത്തെ തന്നെ ടാക്‌സി കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു.

ഡ്രൈവിംഗ് ലൈസൻസിന് പുറമെ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന സാധുവായ ഡ്രൈവർ കാർഡില്ലാത്ത ആർക്കും മെയ് ഒന്ന് മുതൽ ടാക്‌സികളിൽ ജോലി ചെയ്യാൻ അനുവാദമില്ല. ടാക്സി, റെന്റ് എ കാർ, ഓൺലൈൻ ടാക്സി എന്നിവയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന നിയമാവലിയിലാണ് ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നത്. ഡ്രൈവിംഗ് ലൈസൻസ് കാലാവധി, മെഡിക്കൽ സർട്ടിഫിക്കറ്റ്, പരിശീലന സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ക്രിമിനൽ പശ്ചാതലം തുടങ്ങിയവ പരിശോധിച്ച ശേഷമാണ് ഡ്രൈവർ കാർഡുകൾ അനുവദിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts