Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിൽ വർഗീയത ആളിക്കത്തിക്കാൻ ഒരുങ്ങുകയാണ് ബിജെപിയെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തീവ്ര വര്‍ഗീയ വിഭജനത്തിന് കേരളത്തിൽ തുടക്കമിട്ടെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങളിൽ വർഗീയത ചേരി തിരിവ് സൃഷ്ടിക്കാനുള്ള ഒരവസരവും ബിജെപി വിട്ടുകളയില്ലെന്നും ചെന്നിത്തല വിമർശിച്ചു. വഖഫ് ബില്ലിന്റെ പേരില്‍ ചേരിതിരിവ് ശക്തമാക്കാനാണ് നീക്കമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

മുന്‍കാല പ്രാബല്യമില്ലാതെ വഖഫ് ബില്‍ പാസാക്കിയതിന്റെ അടിസ്ഥാനത്തില്‍ എന്ത് നേട്ടമാണ് മുനമ്പത്തെ ജനങ്ങള്‍ക്കുണ്ടാകുന്നതെന്ന് കേന്ദ്ര ഗവണ്‍മെന്റോ ബിജെപിയോ വ്യക്തമാക്കുന്നില്ല. പക്ഷേ, വികാരം ആളികത്തിച്ചുകൊണ്ട് ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് ബിജെപിയ്ക്കും സംസ്ഥാന അധ്യക്ഷനും ഉള്ളത്‌. അത് കേരളത്തില്‍ വിലപോകാന്‍ പോകുന്നില്ല”, രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സുരേഷ് ഗോപി ഒരു കേന്ദ്ര മന്ത്രിയാണെന്നും, ഇപ്പോഴും സിനിമയിലെ പോലെ അഭിനയല്ല കാണിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം, അഭിനയ ജീവിതം പോലെ അല്ലെന്നും അത് സുരേഷ് ഗോപി മറക്കരുതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ഉത്തരവാദിത്തം സുരേഷ് ഗോപിയെന്ന കേന്ദ്ര മന്ത്രിക്കുണ്ട്. മാധ്യമങ്ങളോട് സുരേഷ് ഗോപി കുറച്ചുകൂടി സൗമ്യനായി പെരുമാറണമെന്നും പൊതുജനങ്ങളുടെ പ്രതിനിധിയാണ് കേന്ദ്രമന്ത്രിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പൊതു സമൂഹത്തിൽ മാധ്യമങ്ങളോട് മാന്യമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts