Your Image Description Your Image Description

തൃശൂർ: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ കരൂപ്പടന്ന നെടുങ്ങാണത്ത്കുന്നിലാണ് സംഭവം. വലിയകത്ത് നൗഫലിന്റെ (30) ഭാര്യ ഫസീല(23) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന യുവതിയുടെ വീട്ടുകാരുടെ മൊഴിയെ തുടർന്നാണ് നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്ദുൽ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഫസീലയുടെ മൃതദേഹം ഇന്നു വീട്ടുകാർക്ക് വിട്ടുനൽകും. മകൻ:മുഹമ്മദ് സെയാൻ.

Related Posts