Your Image Description Your Image Description

വസന്തത്തിലെ ആദ്യ പൂർണ്ണ ചന്ദ്രൻ അഥവാ പിങ്ക് മൂൺ ഉടൻ എത്തും. ഏപ്രിൽ 12 ന് രാത്രി 8:22 ന് (ജിഎംടി സമയം) കിഴക്കൻ ആകാശത്ത് പൂർണ്ണ പിങ്ക് ചന്ദ്രൻ ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്. എങ്കിലും ഇതൊരു സൂപ്പർമൂൺ ആയിരിക്കില്ല. ഒരു മൈക്രോമൂൺ ആയിരിക്കും അത്. പൂർണ്ണ ചന്ദ്രന് അടുത്ത് തന്നെ തിളക്കമുള്ള നക്ഷത്രമായ സ്‍പിക്കയും ദൃശ്യമാകും.

എന്താണ് മൈക്രോമൂൺ?

ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ ആയിരിക്കുമ്പോഴാണ് മൈക്രോമൂൺ പ്രതിഭാസം സംഭവിക്കുന്നത്. സൂപ്പർ മൂണിൽ നിന്ന് വ്യത്യസ്തമായി, മൈക്രോമൂൺ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചന്ദ്രൻ ചെറുതും മങ്ങിയതുമായിരിക്കും. ഏപ്രിൽ 13 ന് ചന്ദ്രൻ അതിന്റെ അപ്പോജിയിൽ എത്തും. അതിനാൽ ഏപ്രിൽ 12 പൂർണ ചന്ദ്രന്റെ ചില ചിത്രങ്ങൾ പകർത്താൻ ഏറ്റവും അനുയോജ്യമായ ദിവസമായിരിക്കും.

പേര് ‘പിങ്ക് മൂൺ’ എന്നാണെങ്കിലും ചന്ദ്രന് പിങ്ക് നിറം ഉണ്ടാകില്ല. കിഴക്കൻ വടക്കേ അമേരിക്കയിൽ വസന്തത്തിൽ പൂക്കുന്ന പിങ്ക് പൂവായ ക്രീപ്പിംഗ് ഫ്ലോക്‌സിന്റെ (ഫ്ലോക്‌സ് സുബുലാറ്റ) പേരിലാണ് ഏപ്രിലിലെ പൂർണ്ണ ചന്ദ്രന് ഈ പേര് നൽകിയിരിക്കുന്നത്. ഈ പൂർണ്ണ ചന്ദ്രനെ ബ്രേക്കിംഗ് ഐസ് മൂൺ, മൂൺ വെൻ ദ ഗീസ് ലേ എഗ്‍സ്, മൂൺ വെൻ ദ ഡക്ക്സ് കം ബാക്ക്, ഫ്രോഗ് മൂൺ തുടങ്ങിയ പേരുകളിലും വിളിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts