Your Image Description Your Image Description

ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ പന്ത് മാറ്റല്‍ വിവാദത്തില്‍ അമ്പയര്‍മാര്‍ക്കെതിരെ പരാതിയുമായി ഇന്ത്യൻ ടീം രംഗത്ത്. മത്സരത്തില്‍ ഇന്ത്യ രണ്ടാം ന്യൂബോള്‍ എടുത്ത് 10 ഓവര്‍ കഴിഞ്ഞതിന് പിന്നാലെ രണ്ടാം ദിനം ഇംഗ്ലണ്ട് 271-7 എന്ന നിലയില്‍ തകര്‍ന്നെങ്കിലും പന്തിന്‍റെ ഷേപ്പ് മാറിയതിനാല്‍ വീണ്ടും പന്ത് മാറ്റേണ്ടിവന്നു.

എന്നാല്‍ 10 ഓവര്‍ മാത്രം എറിഞ്ഞു പഴകിയ പന്തിന് പകരം ഇന്ത്യക്ക് അമ്പയര്‍മാര്‍ നല്‍കിയത് 30-35 ഓവര്‍ പഴകിയ പന്തായിരുന്നുവെന്നാണ് ഇന്ത്യൻ ടീമിന്‍റെ പരാതി. അതേസമയം ലോര്‍ഡ്സ് ടെസ്റ്റില്‍ 22 റണ്‍സിനാണ് ഇന്ത്യ തോറ്റത്.
ന്യൂബോളിന് പകരം പഴകിയ പന്ത് നല്‍കിയതതോടെ ഇംഗ്ലണ്ടിന് ബാറ്റിംഗ് എളുപ്പമാവുകയായിരുന്നു.

ഇതോടെ 271-7 എന്ന സ്കോറില്‍ പതറിയ ഇംഗ്ലണ്ട് ബ്രെയ്ഡന്‍ കാര്‍സിന്‍റെയും ജാമി സ്മിത്തിന്‍റെയും അര്‍ധസെഞ്ച്വ റികളുടെ കരുത്തില്‍ 355ല്‍ എത്തുകയും ചെയ്തു. കളിയുടെ നിര്‍ണായക സമയത്ത് 10 ഓവര്‍ പഴകിയ പന്തിന് പകരം 30-35 ഓവര്‍ പഴകിയ പന്ത് നല്‍കിയതാണ് മത്സരഫലത്തില്‍ നിർണയകമായതെന്നാണ് പരാതി.

ന്യൂബോളിന് പകരം ഒരുപാട് പഴകിയ പന്ത് നല്‍കിയതോടെ ബൗളര്‍മാര്‍ക്ക് ലഭിച്ച സ്വിംഗ് നഷ്ടമായി. ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി പകരം നല്‍കുന്ന പന്ത് എത്ര ഓവര്‍ പഴകിയതാണെന്ന് ടീമുകളോട് വ്യക്തമാക്കാന്‍ ഐസിസി ഇടപെടണമെന്നും ഇന്ത്യൻ ടീം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts