Your Image Description Your Image Description

ഇന്ത്യൻ റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെ (എ.എൽ.പി) റിക്രൂട്ട് ചെയ്യുന്നു. അടിസ്ഥാന ശമ്പളം 19,900 രൂപ. വിവിധ റെയിൽവേ റിക്രൂട്ട്മെന്റുകളുടെ കീഴിലായി രാജ്യമാകെ 9970 ഒഴിവുകളുണ്ട്. (കേരളത്തിൽ 148). വിശദമായ കേന്ദ്രീകൃത വിജ്ഞാപനം (CEN No: 01/2025) www.rrbthiruvananthapuram.gov.inൽ ലഭിക്കും. മേയ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒറ്റ ആർ.ആർ.ബിയിൽ അപേക്ഷ നൽകിയാൽ മതി. അതിന് കീഴിലുള്ള റെയിൽവേ മേഖലകൾ നിയമനത്തിനായി മുൻഗണനാക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്താം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി/ മെട്രിക്കുലേഷൻ/ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇനി പറയുന്ന ട്രേഡുകളിലൊന്നിൽ അംഗീകൃത എൻ.സി.വി.ടി/എസ്.സി.വി.ടി സർട്ടിഫിക്കറ്റുണ്ടാകണം. ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ് / മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ ആൻഡ് ടെലിവിഷൻ), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമെച്വർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ, ടർണർ, മെഷ്യനിസ്റ്റ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്. അല്ലെങ്കിൽ എസ്.എസ്.എൽ.സിയും അപ്രന്റിസ്ഷിപ് ആക്ട് സർട്ടിഫിക്കറ്റും അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ഓട്ടോമെബൈൽ). ഡിപ്ലോമക്ക് പകരം ഇതേ ബ്രാഞ്ചുകളിൽ എൻജിനീയറിങ് ബിരുദക്കാരെയും പരിഗണിക്കും. അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts