Your Image Description Your Image Description

ശാലു റഹിം, ആഷ്‌ലി ഉഷ, രണ്‍ജി പണിക്കർ, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ വലയം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം, ജെ പി, അനീസ് എബ്രഹാം, കിഷോർ, പീതാംബരൻ, കുമാർ, വിനോദ് തോമസ്, മാധവ്, സാന്ദ്ര നായർ, ഗീത മാത്തൻ, സിന്ദ്ര, ജയന്തി നരേന്ദ്രനാഥ് തുടങ്ങിയവരാണ് മറ്റു നടീനടന്മാർ.

ജിഡിഎസ്എൻ എന്റർടെയ്ന്‍‍മെന്‍റ്സിന്‍റ ബാനറിൽ ജോബി ജോയ് വിലങ്ങൻപാറ നിർമ്മിക്കുന്ന ഈ വലയം എന്ന ഫാമിലി ഡ്രാമ ചിത്രത്തിൽ യുവ തലമുറയുടെ മൊബൈൽ അഡിക്ഷന്റെ കഥ പറയുന്നു. ശ്രീജിത്ത് മോഹൻദാസ് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് കമലാനന്ദൻ നിർവഹിക്കുന്നു.റ ഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ എന്നിവർ എഴുതിയ വരികൾക്ക് ജെറി അമൽദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, മഞ്ജരി, ലതിക, സംഗീത, ദുർഗ വിശ്വനാഥ്, വിനോദ് ഉദയാനപുരം എന്നിവരാണ് ഗായകർ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts