Your Image Description Your Image Description

മലപ്പുറം : പൊട്ടിവീണ വൈദ്യൂതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങരയിലാണ് സംഭവം. കണ്ണമം​ഗലം സ്വദേശിയായ അബ്ദുൽ വദൂദാണ് മരിച്ചത്. തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഷോക്കേറ്റത്.

അതിശക്തമായ കാറ്റിനെ തുടർന്ന് വൈദ്യുതി ലൈൻ തോട്ടിലേക്ക് പൊട്ടിവീണ് കിടക്കുകയായിരുന്നു. ഇതറിയാതെ കുളിക്കാൻ തോട്ടിലേക്ക് ഇറങ്ങിയതായിരുന്നു അബ്ദുൽ. ഉടൻ ഷോക്കേറ്റ് വീണു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Posts