Your Image Description Your Image Description

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ ശ്രീതുവിനും പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ ഈ കേസിൽ അമ്മാവൻ ഹരികുമാർ മാത്രമാണ് പ്രതിയെന്നായിരുന്നു പോലീസിൻ്റെ പ്രാഥമിക നിഗമനം.

ഈ വർഷം ജനുവരി 30-നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ ദേവേന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്ന് എടുത്ത് കിണറ്റിൽ എറിഞ്ഞതാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഹരികുമാറിന് സഹോദരിയോടുള്ള വഴിവിട്ട താൽപര്യത്തിന് കുട്ടി തടസ്സമാണെന്ന് കരുതിയതാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പോലീസിൻ്റെ ആദ്യ നിഗമനം.

എന്നാൽ, കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തയ്യാറെടുക്കുന്നതിനിടെ ഹരികുമാർ നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. കുട്ടിയെ കൊന്നത് താനല്ല, മറിച്ച് ശ്രീതുവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഹരികുമാർ മൊഴി നൽകിയത്. നേരത്തെ കുട്ടിയുടെ അച്ഛൻ ശ്രീജിത്തും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യ അന്വേഷണത്തിൽ ശ്രീതുവിനെതിരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

Related Posts