Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ രണ്ട് പേരെ പഞ്ചാബ് പോലീസ് പിടികൂടി. ഡൽഹിയിലെ പാക് ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥന് വേണ്ടി ചാര പ്രവർത്തനം നടത്തിയവരാണ് പിടിയിലായത്. പാക് സ്വദേശിക്ക് സൈനിക നീക്കങ്ങൾ ചോർത്തി നൽകി എന്നതാണ് ഒരാൾക്കെതിരായ കുറ്റം. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സഹായിയായ മറ്റൊരാളെയും പിടികൂടിയത്.

ഇന്ത്യയുടെ നിർണായകമായ സൈനിക നീക്കങ്ങൾ ചോർത്തിയെന്നാണ് എഫ്ഐആർ. പാകിസ്ഥാന് വിവരങ്ങൾ കൈമാറിയതിലൂടെ ഇരുവരും ഓൺലൈനിലൂടെ പ്രതിഫലം കൈപ്പറ്റി എന്നും കണ്ടെത്തി. മലേർകോട്‌ല പോലീസാണ് ഇവരെ പിടികൂടിയത്. കേസിൽ പ്രാഥമിക അന്വേഷണം മാത്രമാണ് പൂർത്തിയായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts