Your Image Description Your Image Description

കൊച്ചി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു . ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.

രാമചന്ദ്രന്റെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി ഏറെ നേരം സംസാരിച്ചു.കശ്മീരിൽ വിനോദയാത്രയ്ക്കു പോയ എൻ. രാമചന്ദ്രൻ, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നിൽവെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts