Your Image Description Your Image Description

ജറുസലം: ​ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. 48 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 92 പലസ്തീൻകാർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. വീടുകളും താത്ക്കാലിക ടെന്റുകളും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 219 പേർക്കു പരുക്കേറ്റെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ഇസ്രയേൽ ഉപരോധത്തിലും ​ഗാസയിലെ ജനങ്ങൾ നട്ടംതിരിയുകയാണ്. ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം തടഞ്ഞിട്ട് ആറ് ആഴ്ച പിന്നിട്ടു. ജനങ്ങൾ ഒരുനേരം മാത്രം ആഹാരം കഴിക്കേണ്ട സ്ഥിതിയിലാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ​ഗാസയിലെ കുഞ്ഞുങ്ങൾ പോഷകാഹാരമില്ലാതെ വലയുകയാണെന്നും യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.

അതിനിടെ, യെമനിലെ ഹൂതികളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 74 പേർ കൊല്ലപ്പെട്ടു. 171 പേർക്കു പരുക്കേറ്റു. വ്യാഴാഴ്ച അർധരാത്രിക്കുശേഷം എണ്ണസംഭരണകേന്ദ്രമായ റാസ് ഇസാ തുറമുഖത്താണ് ആക്രമണമുണ്ടായത്. ടാങ്കറുകൾ പൊട്ടിത്തെറിച്ച് ആകാശംമുട്ടെ തീഗോളങ്ങളുയർന്നു. ഇതാദ്യമാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള എണ്ണസംഭരണശാല യുഎസ് ലക്ഷ്യമിടുന്നത്.

ഇതേസമയം, ചൈനീസ് സാറ്റലൈറ്റ് ടെക്നോളജി കമ്പനി ഹുവാ ചാങ്, ഹൂതികളെ സഹായിക്കുന്നതായി യുഎസ് ആരോപിച്ചു. യുഎസ് യുദ്ധക്കപ്പലുകളെയും ചെങ്കടലിലെ ചരക്കുകപ്പലുകളെയും ആക്രമിക്കാൻ സാങ്കേതികപിന്തുണ നൽകുന്നത് ചൈനീസ് സൈന്യവുമായി ബന്ധമുള്ള കമ്പനിയാണെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts