Your Image Description Your Image Description

അമിതമായ ചൂടിൽ ചർമ്മത്തിൻ്റെയും തലമുടിയുടെയും ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചർമ്മത്തിന് കൊടുക്കുന്ന അതേ പ്രാധാന്യം തലമുടിക്കും നൽകണം. മുടി കൊഴിച്ചിൽ, താരൻ , അകാല നര എന്നിവയാണ് അധികം ആളുകളേയും ബാധിക്കുന്ന പ്രശ്നങ്ങൾ. കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് പകരം കാലാകാലങ്ങളായി മുടിയഴകിന് സഹായിക്കുന്ന വെളിച്ചെണ്ണ പോലെയുള്ള പ്രകൃതിദത്ത ഔഷധങ്ങൾ പ്രയോജനപ്പെടുത്താം.

ചേരുവകൾ നോക്കാം

വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
അർഗൻ ഓയിൽ- 1 ടീസ്പൂൺ
എസെൻഷ്യൽ ഓയിൽ- 5 തുള്ളി
കറ്റാർവാഴ ജെൽ- 1 ടേബിൾസ്പൂൺ
ജോജോബ ഓയിൽ- 1 ടീസ്പൂൺ
നാരങ്ങ എണ്ണ- 3 തുള്ളി

തയ്യാറാക്കുന്ന വിധം

ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് ഒരു ടീസ്പൂൺ അർഗൻ ഓയിൽ ചേർക്കാം. ഒപ്പം സുഗന്ധം നൽകുന്നതിന് ലാവൻഡർ ഓയിൽ പോലെയുള്ളവയും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് കറ്റാർവാഴയുടെ ജെൽ ചേർക്കാം. മിശ്രിതം കുറച്ച് കട്ടിയായി വരുന്നത് വരെ ഇളക്കാം. ഒരു ടീസ്പൂൺ​ ജോജോബ ഓയിൽ ഒഴിച്ചിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് 3 തുള്ളി നാരങ്ങ എണ്ണ കൂടി ചേർത്താൽ സെറം തയ്യാറായിരിക്കുന്നു. വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്ക് ഇത് മാറ്റി സൂക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts