Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം ഫോർട്ട് ഗവൺമെന്റ് സംസ്കൃതം ഹൈസ്കൂളിനെ നിലനിർത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

ആന്റണി രാജു എംഎൽഎയ്ക്കൊപ്പം സ്കൂൾ സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 2024 – 25 അധ്യയന വർഷം 21 വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിച്ചിരുന്നു. ഇവരിൽ ഒരു കുട്ടി മാത്രമാണ് പത്താംക്ലാസിൽ പഠിച്ചിരുന്നത്. നിലവിൽ 25 കുട്ടികളും ഇതിൽ അഞ്ചുപേർ പത്താം ക്ലാസുകാരുമാണ്. പത്താം ക്ലാസ്‌ പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യത നേടിയ സൂര്യ തിലകേഷിനെ മന്ത്രിയും എംഎൽഎയും അഭിനന്ദിച്ചു.

സംസ്കൃതം ഒന്നാം ഭാഷയായും രണ്ടാം ഭാഷയായും പഠിപ്പിക്കുന്ന സ്കൂളിൽ മലയാളം ഒരു വിഷയം എന്ന രീതിയിൽ കൊണ്ടുവരാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. സ്ഥിരമായി സ്കൂളിൽ ഉണ്ടാകുന്ന രീതിയിൽ സംസ്കൃതത്തിന് താൽക്കാലിക അധ്യാപകനെ നിയമിക്കും. ഒരു കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്കൂളിന് അനുവദിച്ചു എന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts