Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. ആറ്റിങ്ങൽ സ്വദേശി 57 കാരനായ വിജയൻ ആണ് മരിച്ചത്. ആറ്റിങ്ങൽ മൂന്നു മുക്കിനു സമീപമായിരുന്നു സംഭവം. കൊല്ലത്തുനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Posts