Your Image Description Your Image Description

ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി പാകിസ്ഥാന്‍ സൂപ്പര്‍ ലിഗ് ഒരു താരതമ്യവും അര്‍ഹിക്കുന്നില്ലെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. ഐപിഎല്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലീഗായി കണക്കാക്കാമെന്നും എന്നാല്‍ പിഎസ്എല്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും ഇല്ലെന്നും റാഷിദ് ലത്തീഫ്. ഐപിഎല്ലില്‍ നിന്ന് പാക് കളിക്കാരെ ഒഴിവാക്കിയത് അവരുടെ മികവിന് തടസ്സമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റാഷിദ് ലത്തീഫ് അഫ്ഗാനിസ്ഥാന്‍, ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങളുടെ പുരോഗതി എടുത്തുകാട്ടി. ഐപിഎല്ലിലെ പങ്കാളിത്തമാണ് അവരുടെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പാക്കിസ്താന്‍ സൂപ്പര്‍ ലീഗ് തുടങ്ങുന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വ്യൂവര്‍ഷിപ്പ് കുറയുമെന്ന് പാകിസ്താന്‍ താരം ഹസന്‍ അലി പറഞ്ഞിരുന്നു. ഇതിന് മറുപടികൂടിയായിട്ടാണ് മുന്‍ ക്യാപ്റ്റന്റെ പരാമര്‍ശം.

ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനെ തുടര്‍ന്നാണ് പിഎസ്എല്ലിന്റെ സമയം മാറ്റിയത്. ഏപ്രില്‍ 11 മുതലാണ് പാക്കിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കു തുടക്കമാകുന്നത്. മെയ് 18 വരെ ടൂര്‍ണമെന്റ് നീളും. മാര്‍ച്ച് 22ന് ആരംഭിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെയ് 25നാണ് അവസാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts