Your Image Description Your Image Description

ഡൽഹി: തീവണ്ടികളിലെ എമർജൻസി ക്വാട്ട (ഇ.ക്യൂ) ടിക്കറ്റ് അപേക്ഷാ നിയമങ്ങളിൽ പരിഷ്‍കാരവുമായി ഇന്ത്യൻ റെയിൽവേ. തീവണ്ടി പുറപ്പെടുന്നതിന് തലേദിവസമെ​ങ്കിലും നൽകുന്ന അപേക്ഷകൾ മാത്രമേ എമർജൻസി ക്വാട്ട ടിക്കറ്റിന് പരിഗണിക്കുകയുള്ളൂവെന്ന് റെയിൽവെ മന്ത്രാലയം വ്യക്തമാക്കി.

ട്രെയിന്‍ പുറപ്പെടുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനത്തിനു പിന്നാലെയാണ് എമർജൻസി ക്വാട്ടയിലും മാറ്റം പ്രഖ്യാപിച്ചത്.

വി.ഐ.പികള്‍, റെയില്‍വേ ജീവനക്കാര്‍, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള യാത്രക്കാര്‍ എന്നിവര്‍ക്കായാണ് എമര്‍ജന്‍സി ക്വാട്ട സീറ്റുകള്‍ നീക്കിവെക്കുന്നത്. എന്നാൽ, ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ​ഇ.ക്യൂ ടിക്കറ്റിന് നേരത്തെ അപേക്ഷിക്കാൻ നിർദേശം നൽകുന്നത്.

Related Posts