Your Image Description Your Image Description

ഹൈദരാബാദ്: എ‍ഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരൻ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ. ഹൈദരാബാദിലാണ് സംഭവം. നാരപ്പള്ളിയിലെ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയും ആദിലാബാദ് ജില്ലയിലെ ഉട്നൂർ സ്വദേശിയുമായ ജാദവ് സായ് തേജയാണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണത്തിനു മിനിറ്റുകൾക്കു മുൻപ് ജാദവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ കോളജിലെ സീനിയേഴ്സിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്. സീനിയർ വിദ്യാർഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു. ശാരീരികമായി ഉപദ്രവിക്കുകയും പണം വാങ്ങുകയും ചെയ്തിരുന്നു എന്നും ജാദവ് പറഞ്ഞിരുന്നു.

 

Related Posts