Your Image Description Your Image Description

ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ ഭാഗമായ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ രജിസ്ട്രേഷൻ ക്യാമ്പ് ജൂലൈ 31

രാവിലെ 10 ന് കായംകുളം ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നടക്കും. മിനിമം യോഗ്യത പ്ലസ് ടു ഉള്ള 40 വയസിൽ താഴെ പ്രായമുള്ള ഐ.ടി.ഐ. ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രോഫഷണൽ യോഗ്യതയുള്ള കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർഥികൾക്കാണ് അവസരം.

ഒറ്റത്തവണയായി രജിസ്റ്റർ ചെയ്യുന്നവർക്ക് ആലപ്പുഴയിലും സംസ്ഥാനത്താകെയുമുള്ള എംപ്ലോയബിലിറ്റി സെൻ്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്‌ചതോറും നടത്തുന്ന അഭിമുഖങ്ങൾ, തൊഴിൽ മേള എന്നിവയിൽ പങ്കെടുക്കാം. ഇതിനായി സോഫ്റ്റ് സ്കിൽ, കമ്പ്യൂട്ടർ പരിശീലനവും നൽകും.

യോഗ്യരായവർ ബയോഡേറ്റ, 300 രൂപ, ആധാർകാർഡിൻ്റെയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പ് എന്നിവയുമായി ജൂലൈ 31 രാവിലെ 10 മണിക്ക് കായംകുളം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ എത്തണം.ഫോൺ: 0479-2442502, 8304057735.

Related Posts