Your Image Description Your Image Description

തിരുവനന്തപുരം: നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ അലിഷ ഗണേഷാണ് മരിച്ചത്. ശാസ്തമംഗലത്തെ എസ്. പി വെൽ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്.

രണ്ട് ദിവസമായി അലിഷയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശാസ്തമംഗലത്തെ താമസസ്ഥലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Related Posts