Your Image Description Your Image Description

ഡൽഹി : അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ. രാജസ്ഥാൻ ജില്ലയിലെ ബാർമർ അതിർത്തിക്ക് സമീപത്താണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ജില്ലയിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

പ്രദേശവാസികൾ വീടിനകത്ത് തുടരണമെന്നും ജാഗ്രത പുലർത്തണമെന്നും ബാർമിർ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. തെക്കൻ കശ്മീരിലെ അനന്തനാഗിൽലും രാത്രി 9 മണിയോടെ ഡ്രേണുകൾ കണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കശ്മീർ സർവകലാശാല ഈ മാസം 14 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.

ബാർമറിന് സമീപം പ്രതിരോധ സേന ഒരു ഡ്രോൺ വെടിവച്ചിട്ടതായുള്ള റിപ്പോർട്ടുകൾ ജില്ലാ ഭരണകൂടം നിഷേധിച്ചു. പാക് ഡ്രോൺ സൈന്യം വെടിവച്ചിട്ടെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം വ്യാജ വാർത്തകൾ ജില്ലാ ഭരണകൂടം പൂർണ്ണമായും നിഷേധിക്കുന്നതായും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts