Your Image Description Your Image Description

കോൺഗ്രസിന്റെ ഡൽഹിയിലെ മീറ്റിംഗിൽ ആന്റണിയോട് എല്ലാവരും ചോദിച്ചതൊന്നുമാത്രമാണ്. സുധാകരനെ മാറ്റാനുള്ള തീരുമാനം മുതിർന്ന നേതാക്കളെല്ലാം എടുത്തിട്ടും ചുണ്ടിനും കപ്പിനുമിടയിൽ വന്ന ഇങ്ങനെയൊരു മനം മാറ്റത്തിന് പുറകിലെ കാരണമെന്താണ്? എന്നാൽ ആ ചോദ്യങ്ങളെയൊന്നും നേരിടാതെ ഒഴുക്കൻ മട്ടിൽ എന്തൊക്കെയോ പറഞ്ഞ് തടി രക്ഷപ്പെടുത്താൻ ആയിരുന്നു ആന്റണി ശ്രമിച്ചത്.
അങ്ങനെ ചുമ്മാ പേടിക്കുന്നവനൊന്നുമല്ല എ കെ ആന്റണി. എന്നിട്ടും സുധാകരൻ തിരുവനന്തപുരത്തു വന്നു കണ്ടതിനു ശേഷം കാര്യങ്ങളെല്ലാം മാറുകയായിരുന്നു. ആന്റണിയെ വിറപ്പിച്ച ആ ബോംബ് എന്തായിരുന്നു എന്നാണു ഇപ്പോഴത്തെ അണികൾക്കിടയിൽ പ്രധാന ചർച്ച. അത് മറ്റൊന്നുമായിരുന്നില്ല. എടുപിടിയെന്നു പറഞ്ഞ് ഇങ്ങനെ തന്നെ മാറ്റിയാൽ എത്രയും പെട്ടെന്ന് തന്നെ താൻ പാർട്ടി വിടുമെന്നും അതിനു ശേഷം വെറുതെയിരിക്കില്ലെന്നും ഉടനെ തന്നെ ബിജെപി യിൽ പോവുമെന്നുമാണ് ആന്റണിയോട് സുധാകരൻ പറഞ്ഞത് . അതോടു കൂടി പേടിച്ച ആന്റണി തീരുമാനം മാറ്റാൻ പറഞ്ഞ് സോണിയയെ വിളിക്കുകയായിരുന്നു. എന്നും പ്രശ്നങ്ങൾ മാത്രമായി തകർച്ചയുടെ വക്കിൽ നിൽക്കുന്ന പാർട്ടിക്ക് ഇനി അത് കൂടി താങ്ങാനുള്ള കെല്പില്ല എന്ന തിരിച്ചറിവ് തന്നെയാണ് ആന്റണിയെ കൊണ്ട് തീരുമാനം മാറ്റിച്ചതും.
തന്നെ പാർട്ടിയിൽ നിന്നും ഒറ്റപ്പെടുത്താൻ പോവുന്നു എന്നും അതിനായി പ്രധാന നേതാക്കന്മാരെല്ലാം കൂട്ട് നിൽക്കുന്നു എന്നുമുള്ള തിരിച്ചറിവിൽ ഭയന്ന സുധാകരൻ ആദ്യം ചെയ്തത് കോൺഗ്രസ് ഇല്ലെങ്കിൽ പിന്നെന്തു ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമെടുക്കുകയാണ്. ആ സമയത്താണ് ബിജെപിയിലെ ഒരു മുതിർന്ന നേതാവ് സുധാകരനെ സമീപിച്ചതും. മുൻപും പല തവണ ബിജെപി സുധാകരനെ സമീപിച്ചിരുന്നുവെങ്കിലും അപ്പോഴെല്ലാം ഓരോരോ കാരണങ്ങളായി സുധാകരനെ പിന്നോട്ട് വലിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ സംഭവങ്ങൾ തന്നെ വല്ലാതെ വിഷമിപ്പിക്കുന്നതാണെന്നും അത് തന്റെ അസ്തിത്വത്തെ തന്നെ ബാധിക്കുമെന്നും മനസ്സിലാക്കിയ സുധാകരൻ പിന്നെ ഒന്നും നോക്കാതെ ബിജെപി യിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അത് ബിജെപി യെ അറിയിക്കുന്നതിന് മുൻപ് ആന്റണിയെ കണ്ടു കാര്യം പറയാനാണ് പുള്ളി തിരുവനന്തപുരത്തെത്തിയതും.
അതേസമയം ഒരൊറ്റ ചോദ്യം ഒരൊറ്റ ഉത്തരം എന്ന ഫോർമാറ്റിൽ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രാനുമടക്കമുള്ള കേരളത്തിലെ പതിനാലു നേതാക്കളെ വിളിച്ച് രാഹുൽ ഗാന്ധി സുധാകരനെ മാറ്റുന്ന കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ രാഹുൽ വിളിച്ച പതിനാലു പേരും സുധാകരനോട് പറഞ്ഞത് ഒരൊറ്റ കാര്യമാണ്. സുധാകരനെ മാറ്റിയാൽ നമ്മൾ പെടുമെന്ന കാര്യം. അതോടു കൂടി രാഹുൽ തന്റെ തീരുമാനം ശക്തമാക്കുകയായിരുന്നു.
തീരുമാനമൊക്കെ എടുത്തെങ്കിലും ഇപ്പോൾ രാജ്യത്തു നിലനിൽക്കുന്ന അരക്ഷിതാവസ്ഥ മാറിയിട്ട് ജനങ്ങളെ അറിയിക്കാം എന്ന തീരുമാനത്തിലാണ് കോൺഗ്രസ്. അല്ലെങ്കിൽ രാജ്യം ഇങ്ങനെ മുൾമുനയിൽ നിൽക്കുമ്പോഴും കോൺഗ്രസ് ഇത്തരം കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കുന്നത് എന്ന വിമർശനം ജനങ്ങളിൽ നിന്നും ഉയരാൻ സാധ്യതയുണ്ടു . തിരഞ്ഞെടുപ്പടുക്കുമ്പോൾ ഒന്നല്ല ഒരായിരം വട്ടം ചിന്തിക്കണമല്ലോ.
എന്തൊക്കെ പറഞ്ഞാലും ഒരു പ്രായമാവുമ്പോൾ സർക്കാർ സർവീസിൽ നിന്നൊക്കെ റിട്ടയർ ആവുന്നത് പോലെ പാർട്ടിയിൽ നിന്നും റിട്ടയർ ആവുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഒരു പാർട്ടിയുടെ തലപ്പത്തിരിക്കുന്നവർ. വീണ്ടും ആ സ്ഥാനം തന്നെ തുടരുകയാണെങ്കിൽ കൊതിയും നുണയും കൂടുമെന്നല്ലാതെ വേറെ മാറ്റമൊന്നും വരൻ പോവുന്നില്ല. വേണ്ടത് യുവാക്കൾക്ക് ഒഴിഞ്ഞു കൊടുക്കുകയാണ്. അവർ പുതിയ ആശയങ്ങൾ കൊണ്ട് വരട്ടെ. അത് പ്രവർത്തികമാക്കട്ടെ. പ്രവർത്തി പരിചയം കൊണ്ട് നല്ല ഉപദേശകനായി ഈ മുതിർന്ന നേതാക്കൾക്ക് തുടരുകയും ചെയാം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts