Your Image Description Your Image Description

കൊച്ചി: അമൃത ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് അമൃത സെൻറ്റിനൽ 2025 എന്ന പേരിൽ രണ്ട്  ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനവും ആരംഭിച്ചു.

അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ മുഖ്യാതിഥിയായ ചടങ്ങിൽ അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അജോയ് മേനോൻ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ, ന്യൂക്ലിയർ മെഡിസിൻ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഡോ. ഷൺമുഖ സുന്ദരം, ന്യൂക്ലിയർ മെഡിസിൻ വിഭാഗം ക്ലിനിക്കൽ പ്രൊഫസർ ഡോ. പദ്‌മ സുബ്രമണ്യ൦ തുടങ്ങിയവർ പ്രസംഗിച്ചു.

അമൃത ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് സർജറി, ബ്രെസ്റ്  ആൻഡ് ഗൈനക് ഓങ്കോളജി, എൻഡോക്രൈൻ സർജറി എന്നീ വകുപ്പുകൾക്കൊപ്പം ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സെന്റിനൽ ലിംഫ് നോഡ് ഇമേജിംഗിന്റെയും ബയോപ്സിയുടെയും ശാസ്ത്രീയ തത്വങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിലെ അതിന്റെ പ്രാധാന്യവും കേന്ദ്രീകരിച്ച് നടക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളെ കുറിച്ച് വിദഗ്ധർ ക്ലാസ് എടുക്കും. സമ്മേളനം ഇന്ന് (ശനിയാഴ്ച) സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts