Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ചുഴലിക്കാറ്റിൽ മരങ്ങള്‍ വീണ് ക്ഷേത്രം തകര്‍ന്നു. വടകര വില്ല്യാപ്പള്ളി അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രമാണ് ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് തകർന്നത്. നാല് മരങ്ങൾ കടപുഴകിയും മുറിഞ്ഞും ക്ഷേത്രത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

അരയാൽ, പേരാൽ ഉൾപെടെയുളള കൂറ്റൻ മരങ്ങളാണ് നിലം പൊത്തിയത്. സംഭവം നടക്കുമ്പോൾ ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും ആളുകളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts