Your Image Description Your Image Description

മലയാളികളുടെ മാത്രമല്ല ലോകസിനിമയിലെ തന്നെ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് ഷാരൂഖാൻ ഷാറൂഖ് നെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ എല്ലാ സിനിമ പ്രേമികൾക്കും എല്ലാകാലത്തും ആകാംക്ഷയാണ്…മെറ്റ് ഗാല 2025 ൽ ഫാഷനിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തിയ താരങ്ങൾ ഏറെയാണ്. ഇന്ത്യയിൽ നിന്നും ഷാരൂഖ് ഖാൻ, കിയാര അദ്വാനി എന്നീ താരങ്ങളും മെറ്റ് ഗാല റെഡ് കാർപറ്റിൽ തിളങ്ങി. ഇരുവരും ആദ്യമായാണ് ആഗോള തലത്തിൽ നടക്കുന്ന ഈ ഫാഷൻ മാമാങ്കത്തിന് എത്തിയത്. ബോളിവുഡ് താരമെന്നതിനപ്പുറം ഗ്ലോബൽ താരമായി മാറിയ പ്രിയങ്ക ചോപ്രയും വർഷം മെറ്റ് ഗാല ഇവന്റിന് എത്തിയിട്ടുണ്ട്. ഇതാദ്യമായല്ല പ്രിയങ്ക മെറ്റ് ​ഗാലയ്ക്ക് എത്തുന്നത്. ഇത്തവണ പ്രിയങ്കയുടെ ഫാഷൻ ചോയ്സ് കെെയടി നേടിയിട്ടുണ്ട്. മെറ്റ് ​ഗാല 2025 ന്റെ തീമിനോട് പൂർണമായും നീതി പുലർത്തുന്നതാണ് പ്രിയങ്കയുടെ ലുക്ക് എന്ന് ഫാഷൻ ലോകം പറയുന്നു. അതേസമയം ഇന്ത്യയിലെ ആരാധകരിൽ ചിലർ പ്രിയങ്കയുടെ ലുക്കിന് മറ്റ് ചില വ്യാഖ്യാനങ്ങളും കാണുന്നുണ്ട്. ഷാരൂഖ് ഖാന്റെയും പ്രിയങ്ക ചോപ്രയുടെയും മെറ്റ് ​ഗാല ലുക്ക് ഡോൺ സിനിമയിലെ ലുക്കിനെ ഓർമിപ്പിക്കുന്നെന്ന് ആരാധകർ പറയുന്നു. ഒരു കാലത്ത് പ്രിയങ്ക ചോപ്ര-ഷാരൂഖ് ഖാൻ ​ഗോസിപ്പുകൾ ബോളിവുഡിൽ സജീവ ചർച്ചയായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ട് വർഷങ്ങളായി. ഡോൺ 2 ആണ് താരങ്ങൾ ഒന്നിച്ചെത്തിയ അവസാന സിനിമ. ​ഗോസിപ്പുകൾ കടുത്തതോടെ ഷാരൂഖും പ്രിയങ്കയും ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തുകയായിരുന്നു. ഇതിന് പിന്നിൽ വലിയ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് ബോളിവുഡിൽ ഇന്നും സംസാരമുണ്ട്. ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് സുഹൃത്തുക്കളായ ഷാരൂഖും പ്രിയങ്കയും പ്രണയത്തിലായിരുന്നെന്നാണ് സംസാരം.ഷാരൂഖിന്റെ ആദ്യ ഭാര്യ ​ഗൗരി ഖാന്റെയും സുഹൃത്തായിരുന്നു പ്രിയങ്ക ചോപ്ര. എന്നാൽ ​ഗോസിപ്പുകൾ കടുത്തതോടെ ഈ സൗഹൃദം ഇല്ലാതായി. ഷാരൂഖ്-പ്രിയങ്ക ബന്ധത്തെക്കുറിച്ച് അറിഞ്ഞ ​ഗൗരി ഖാൻ വേർപിരിയാൻ തീരുമാനിച്ചെന്നും ഷാരൂഖ് തെറ്റ് സമ്മതിച്ച് ക്ഷമ പറഞ്ഞത് കൊണ്ടാണ് തീരുമാനം മാറ്റിയിരുന്നതെന്നും അന്ന് അഭ്യൂഹങ്ങൾ വന്നു. പ്രിയങ്ക ചോപ്രയ്ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് അന്ന് ​ഗൗരിക്ക് ഷാരൂഖ് വാക്ക് കൊടുത്തതാണ് പിന്നീടിവരെ ഒരുമിച്ച് സിനിമകളിൽ കാണാതിരുന്നതിന് കാരണമെന്നും വാദമുണ്ട്.ഈ സാഹചര്യത്തിലാണ് പ്രിയങ്ക ചോപ്ര-ഷാരൂഖ് ഖാൻ മെറ്റ് ​ഗാല ലുക്ക് കൂടുതൽ ചർച്ചയാകുന്നത്. ​ഗൗരിക്കും മറ്റാർക്കും മനസിലാകാത്ത കോഡ് ലാം​ഗ്വേജ് ആണോ ഈ സാമ്യതയ്ക്ക് പിന്നിലെന്ന് റെഡിറ്റിൽ ചോദ്യങ്ങൾ വരുന്നുണ്ട്. നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുമ്പൊരിക്കൽ മുൻ കാമുകനെക്കുറിച്ച് പ്രിയങ്ക ചോപ്ര സംസാരിച്ചപ്പോഴും ഷാരൂഖ് ഖാന്റെ പേര് ചേർത്ത് സോഷ്യൽ മീ‍ഡിയയിൽ ചർച്ച നടന്നിരുന്നു.ഒരു അമേരിക്കൻ ഇന്റർവ്യൂയിൽ സംസാരിക്കവെ തന്റെ മുൻ കാമുകന്റെ ജാക്കറ്റ് പ്രിയങ്ക ചോപ്ര ക്യാമറയ്ക്ക് മുന്നിൽ കാണിച്ചു. പിന്നാലെ ഇതേ പോലുള്ള ജാക്കറ്റ് ധരിച്ചുള്ള ഷാരൂഖ് ഖാന്റെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പ്രിയങ്ക ബോളിവുഡിൽ നിന്നും അകന്ന് ഹോളിവുഡിലേക്ക് കടക്കുന്നത് ഷാരൂഖ് ഖാനുമായുള്ള ​ഗോസിപ്പുകൾക്ക് ശേഷമാണ്. ബി ടൗണിലെ പ്രബലർ അവസരങ്ങൾ ഇല്ലാതാക്കിയതാണെന്ന് നടി ഒരിക്കൽ തുറന്ന് സമ്മതിച്ചി‌ട്ടുണ്ട്.ഇന്ത്യൻ ചലച്ചിത്ര രം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവാണ്.കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഇദ്ദേഹം സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്
1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്.തുടർന്ന് ഷാരൂഖ് ഖാൻ നിരവധി വിജയ ചിത്രങ്ങളിൽ ഭാഗഭക്കാകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിം ഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts