Your Image Description Your Image Description

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വടകരയിൽ പങ്കെടുത്ത പരിപാടിയിൽ ആളുകൾ കുറഞ്ഞതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത. ജില്ലാ കമ്മിറ്റിയിൽ നിന്നും പികെ ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പരിപാടി ബഹിഷ്കരിക്കുകയായിരുന്നു. ആളു കുറഞ്ഞതിൽ വേദിയിൽ തന്നെ വിമർശനം ഉയർത്തിയിരുന്നു മുഖ്യമന്ത്രി.

വടകര ജില്ലാ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനമാണ് വേദി. കൂറ്റൻ പന്തലും വലിയ വേദിയും ഒരുക്കിയിട്ടും സദസ്സിൽ എത്തിയത് തുച്ഛം പേർ മാത്രം. കൃത്യ സമയത്ത് പരിപാടികൾക്കെത്തുന്ന മുഖ്യമന്ത്രി വേദിയിലെത്താതെ അരമണിക്കൂർ കാത്തിരുന്നു. എന്നിട്ടും സദസ്സ് നിറഞ്ഞില്ല. അരമണിക്കൂറിലധികം നേരെ വൈകി എത്തിയ പിണറായി നീരസം മറച്ചുവച്ചില്ല. വടകരയിൽ പാർട്ടിയിലെ വിഭാഗീയതയാണ് മുഖ്യമന്ത്രിയെ പാർട്ടി പ്രവർത്തകർ തന്നെ ബഹിഷ്കരിക്കുന്നതിലേക്കെത്തിയത്. രണ്ട് മാസം മുമ്പ് നടന്ന ജില്ലാ സമ്മേളനത്തിൽ വടകരയിൽ നിന്നുള്ള പികെ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും മാറ്റിയിരുന്നു. വടകര മേഖലയിൽ ഇതിനെതിരെ പരസ്യ പ്രതിഷേധവും നടന്നു.

അന്ന് ഇടപെട്ട നേതൃത്വം സംസ്ഥാന സമ്മേളനത്തിന് പിറകെ പ്രശ്നം പരിഹരിക്കാമെന്നാണ് ഉറപ്പ് നൽകിയത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞിട്ടും വിഷയത്തിൽ ഇടപെടാത്ത നേതൃത്വത്തിനോടുള്ള അമർഷമാണ് മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരണത്തിലെത്തിയത്. പരിപാടിയിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ ഏരിയ കമ്മിറ്റി ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികൾക്ക് സർക്കുലർ നൽകിയിരുന്നു. ഇതും പ്രവർത്തകർ തള്ളി. സ്ഥലം എംഎൽഎയായ കെകെ രമയും, എം.പി. ഷാഫി പറമമ്പിലും പരിപാടയിൽ പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts