Your Image Description Your Image Description

ശ്രേഷ്ട ജോസഫ് മപ്രിയാന ആളുകളെ ചിരിപ്പിച്ചു കൊല്ലുന്നു, കഥ അറിയാത്തവർ മഫ്രിയാനയുടെ ആട്ടം കണ്ട് രസിക്കുന്നു. ഇപ്പോൾ പറയുന്നു വ്യവഹാരങ്ങൾ പരിഹാരമെന്ന് . സിവിൽ വ്യവഹാരം വഴി സഭാ പ്രശനം പരിഹരിച്ചാൽ മതി എന്ന് നുറ്റാണ്ടുകൾക്ക് മുൻപ് പത്രിക്കിസ് പറഞ്ഞതാണ് .

മലങ്കര സഭയിൽ നൂറ്റാണ്ടുകൾക്ക് മുൻപ് , മലങ്കര മെത്രാൻ ചേപ്പാട്ട് തിരുമേനിക്ക് ബദലായി പത്രിക്കിസ് അനധികൃതമായി, പാലകുന്നത്തു തിരുമേനിയെ ഇദം പ്രഥമായി വാഴിച്ചു. മലങ്കരയിൽ, ഭിന്നിപ്പ് ഉണ്ടാക്കി, പ്രശ്ന പരിഹാരത്തിനു നാട്ടു രാജാക്കന്മാർ ഒക്കെ ചർച്ച ചെയിതു. പക്ഷേ പാത്രിയാർക്കിസ് വന്നു.. സിവിൽ കേസ്സ് കൊടുത്തു.

സഭാ പ്രശനം വ്യഹാരത്തിൽ കൂടെ പരിഹരിച്ചാൽ മതിയെന്ന് അവിടുന്ന് തീരുമാനിച്ചു . അതിനായി അന്നത്തെ ഇന്ത്യയുടെ. ഭരണാധികാരി ബ്രിട്ടീഷ് രാഞ്ജി സമക്ഷം, പത്രിക്കിസ് അപേക്ഷിച്ചു. റോയൽ കോടതിയിൽ പാത്രിയാർക്കിസ് വാദിച്ചു വ്യവഹരം നടത്താൻ അനുമതി നേടി!!.

ഈ കഴിഞ്ഞ പെസഹാ വ്യാഴം ഓർമ്മയുണ്ടല്ലോ ? ക്നാനായ സഭക്കെതിരെ ഹൈകോടതിയിൽ കേസ്സ് കൊടുത്തത് കരിം അപ്രേം പാത്രിയാർക്കിസ് ആണ് . ഇതൊക്കെ അറിഞ്ഞിട്ടും ജോസഫ് മഫ്രിയാന തമാശ പറയുന്നു , സഹോദരി സഭ, ചർച്ച, പ്രാർത്ഥന, എന്നൊക്കെ , ആ പ്രയോഗം ഒക്കെ കേട്ട് കഥയറിയാവുന്നവർ ചിരിക്കേണ്ടി വരുന്നു!!.

മലങ്കരയിൽ ഒരു സിവിൽ കേസ്സ് തുടങ്ങി മാർത്തോമാ സ്ലിഹയുടെ ഭാരത സഭയേ നൂറ്റാണ്ടു മുൻപ് വ്യഹാര മാർഗത്തിലേക്ക് തിരിച്ചു വിട്ടത് പത്രോസ് പാത്രിയാർക്കിസ് ആണ് . വ്യവഹാരം ഒന്നിനും പരിഹാരം അല്ല!!. ഈ വ്യവഹാരം തുടരേണ്ടത് സിറിയൻ പാത്രിയാർക്കിസ്ന്മാരുടെ ആവശ്യമാണ് ..

അത് മുൻകൂട്ടി കണ്ടാണ് പാത്രിയാർക്കിസ് കഴിഞ്ഞ കഷ്ടനുഭവ ആഴ്ച്ച കേസിന് പോയത് , ആ കേസും അറിഞ്ഞോണ്ടാണ് ജോസഫ് മഫ്രിയാന മൊഴിഞ്ഞത് കഷ്ടാനുഭ ആഴ്ചയിൽ മലങ്കര സഭ നാണമില്ലാതെ കേസ്സിന് പോയിയെന്ന് .

1995 ൽ പത്രിക്കിസ് വിഭാഗം വക്കിൽ പാത്രിയാർക്കിസ് വിഭാഗത്തിന്റെ തോൽവി മുന്നിൽ കണ്ട്, സുപ്രിം കോടതിയുടെ മേൽ നോട്ടത്തിൽ ഒരു ചർച്ചക്ക് വഴി ഒരുക്കി. ആ ചർച്ചക്ക് പെരുമ്പള്ളി തിരുമേനി സമ്മതിച്ചു. ചെറുവള്ളി തിരുമേനിയും, പെരുമ്പള്ളിയുടെ സെക്രട്ടറി മുലയിൽ അച്ചനും, ചർച്ച വേണ്ട. കോടതി വിധി മതിയെന്ന് പറഞ്ഞു . അത് എന്ത് ആയാലും ഞങ്ങൾ അംഗീകരിക്കും എന്നു സുപ്രിം കോടതിയിൽ അഫിഡവിറ്റ് കൊടുത്തു.

ഒടുവിൽ വിധി വന്നു. വിധി പ്രകാരം, 34 ഭരണഘടന നിരുപധികം ആംഗീകരിച്ചു. പെരുപള്ളി, ചെറുവള്ളി തുടങ്ങി അന്നത്തെ ചെറു മെത്രാൻ ജോസഫ് ഗ്രിഗോറിയോസ്‌ വരെ മുൻസിഫ് മുതൽ സുപ്രിം കോടതി വരെ സത്യവാങ് മൂലം നൽകി.

മാതൃ സഭയിൽ ചേർന്ന് മെത്രാൻ സ്ഥാനം നിലനിർത്തി. പക്ഷേ ചെറുവള്ളി തിരുമേനി അസ്വസ്ഥനായി. നിരന്തരം സംശയങ്ങളുമായി സുപ്രിം കോടതിയിൽ കിടന്നുറങ്ങി , വ്യവഹാരം തന്റെ ആഗ്രഹ സഫലികരണത്തിനു ഉചിതം എന്നു ചെറുവള്ളി തിരുമേനിക്ക് ഉറപ്പ് ഉണ്ടായിരുന്നു.

ചെറുവള്ളിയുടെ ആഗ്രഹം പോലെ പെരുമ്പള്ളി തിരുമേനി കാലം ചെയിതു. 95 ലെ വിധി പ്രകാരം സഭയിൽ സമാധാനം ഉണ്ടാക്കാൻ പത്രിക്കിസ് ബാവ കല്പന നൽകി. പക്ഷേ കല്പന ചെറുവള്ളി മുക്കി. മുട്ടു ചോദ്യങ്ങളും ആയി ചറുവള്ളി വ്യവഹാരം തുടർന്നു.

അവസാനം കോടതി നിരീക്ഷണത്തിൽ. ചർച്ച വഴി പ്രശന പരിഹാരത്തിനു ഇരു പക്ഷവും ഒപ്പ് വച്ചു. പക്ഷേ സമാപന ചർച്ചയിൽ ചെറുവള്ളി ഇടഞ്ഞു. ഇങ്ങനെ ചർച്ചയിൽ കൂടെ സമാധാനം ഉണ്ടാക്കിയാൽ ഞാൻ ഇവിടെ രക്തപ്പുഴ ഒഴുക്കും എന്നു പറഞ്ഞു ഇറങ്ങി പോയി. യാക്കോബായ 2002 ഉണ്ടാക്കി. പുതിയ സഭ ആയി പിരിഞ്ഞു.

മാതൃ സഭയിലേക്ക് പാതി വഴി വന്ന ജോസഫ് ഗ്രിഗോറി യോസിനെ ശ്രെഷ്ടൻ എന്തോ ശാന്തി സൂത്രം പറഞ്ഞു ഭിഷണിപ്പെടുത്തി തിരിച്ചു പിടിച്ചു. അന്ന് ചർച്ച വിജയിച്ചു. സഭ ഒന്നായിരുന്നു എങ്കിൽ ഇന്ന് ജോസഫ് കാതോലിക്ക ആകുമായിരുന്നോ ?

പാത്രിയാർക്കിസ് ബാവയും, തോമസ് പ്രഥമൻ ബാവയും, വ്യവഹാര പ്രിയർ ആയതുകൊണ്ട് ജോസഫ് ഗ്രിഗോറിയോസ് തിരുമേനി ബാവ ആയി. ഈ സത്യങ്ങൾ അറിയുന്ന തിരുമേനി തന്നെ പറയണം വ്യാഹാരം പരിഹാരം അല്ലന്ന് .

Leave a Reply

Your email address will not be published. Required fields are marked *

Related Posts