Your Image Description Your Image Description

എന്തൊക്കെ വീരവാദങ്ങൾ ആയിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ വൻ സുരക്ഷാ വീഴ്ച കൊണ്ട് തന്നെയാണ് പാക്കിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയിൽ നുഴഞ്ഞുകയറി ഇന്ത്യയിലെ വിലപ്പെട്ട 26 ജീവനുകൾ കവർന്നത് നിമിഷം തന്നെ സൗദിയാത്ര മതിയാക്കി ഓടിയെത്തിയത് നരേന്ദ്രമോദി ബീഹാറിലേക്ക് തിരഞ്ഞെടുപ്പ് പ്രചരണ ജാഥയിൽ പങ്കെടുത്തുകൊണ്ടാണ് ഇന്ത്യ നേരിട്ട മഹാവിപത്തിനെ അപലപിച്ചത് പോലും. പിന്നീട് നടന്ന സർവകക്ഷി യോഗത്തിൽ പോലും നരേന്ദ്രമോദിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. മോദി സർക്കാരിന് തിരഞ്ഞെടുപ്പ് പ്രചരണം തന്നെയാണ് മുഖ്യമന്യം അധികാരമല്ലാതെ ഇന്ത്യയിലെ ജനത്തിന്റെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നുമുള്ള തിരിച്ചറിവ് ഇന്ത്യൻ ജനതയ്ക്ക് ഉണ്ടാക്കുന്ന തരത്തിൽ തന്നെയായിരുന്നു നരേന്ദ്രമോദി സർക്കാരിന്റെ പിന്നീടുണ്ടായ പ്രവർത്തനങ്ങളൊക്കെ. 26 ജീവനുകൾക്ക് പുറമേ പിന്നെ ഇന്ത്യക്ക് ഒരു സൈനികന്റെ ജീവൻ നഷ്ടമായി. ഇപ്പോൾ മറ്റൊരു ജീവൻ കൂടി ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുകയാണ് പാക്കിസ്ഥാൻ തീവ്രവാദികൾ വീണ്ടും ഇന്ത്യയുടെ ഒരു ജീവൻ കൂടി കവർന്നെടുത്തിരിക്കുന്നു എവിടെയാണ് കേന്ദ്രസർക്കാർ. ഡാം തുറന്നു വെട്ടും വെള്ളപ്പൊക്കം ഉണ്ടാക്കിയും നിരപരാധികളായ കുറെ മനുഷ്യരെ കൊന്നൊടുക്കുമ്പോൾ യഥാർത്ഥ തീവ്രവാദികൾ ഇന്ത്യയ്ക്കുള്ളിൽ തന്നെ ഇപ്പോഴും വിലസുന്നുണ്ട്. അതിന് ശരിവെക്കുന്ന തരത്തിലുള്ള അക്രമ സംഭവങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത് അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഇത്രയും വലിയ സുരക്ഷ വിന്ന്യാസം ഇന്ത്യക്കുള്ളിൽ നടത്തുമ്പോൾ സൈന്യം ഇത്രയും വലിയ പോരാട്ടം നടക്കുമ്പോൾ പിന്നെയും ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക് ജീവൻ നഷ്ടമാകുന്നത്.പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നാലെ സാമൂഹ്യപ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന് ഭീകരര്‍. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് 45-കാരനായ ഗുലാം റസൂല്‍ മാഗ്രെയെ ഭീകരര്‍ വെടിവെച്ചു കൊന്നത്. കാണ്ടി ഖാസിലുളള വീട്ടില്‍ വെച്ചാണ് ഗുലാം റസൂല്‍ മാഗ്രെയ്ക്ക് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍നിന്നും ഇറങ്ങിവന്ന ഭീകരര്‍ പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് പാകിസ്താന് തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.അതിനുപിന്നാലെ സിന്ധു നദീജല കരാര്‍ റദ്ദാക്കി. ഇന്ത്യാ-പാക് യുദ്ധം നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത കരാര്‍ 65 വര്‍ഷങ്ങള്‍ക്കപ്പുറം മരവിപ്പിക്കാനുളള ഇന്ത്യയുടെ തീരുമാനം പാകിസ്താന് കനത്ത വെല്ലുവിളിയാണ്. പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഇന്ത്യ വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനമുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം 55-ല്‍ നിന്ന് 30 ആക്കി കുറയ്ക്കാനാണ് തീരുമാനം.നരേന്ദ്രമോദി വെള്ളം തുറന്നു വിട്ട് മുക്കിക്കൊല്ലാനും വർഷങ്ങൾക്കുശേഷം മാത്രം നടപ്പിലാക്കാൻ കഴിയുന്ന ജല കരാർ പിൻവലിച്ചും ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഭീകരാർക്ക് വേണ്ടി ഇന്ത്യ ഒട്ടാകെ അന്വേഷിച്ച് നടക്കുമ്പോഴും ആണവ പരീക്ഷണങ്ങൾ കാണിച്ച് പാക്കിസ്ഥാനെ പേടിപ്പിക്കാൻ നോക്കുമ്പോഴും എന്നാൽ ജീവൻ നഷ്ടമാകുന്നത് ഇന്ത്യക്കാർക്ക് മാത്രമാണ് എന്നുള്ളതാണ് ഏറ്റവും വേദനിപ്പിക്കുന്ന വസ്തുത. ഇന്ത്യയിലെ ഓരോ മനുഷ്യന്റെ ജീവനും വിലപ്പെട്ടതാണ്. അത് പിന്നെയും തീവ്രവാദികൾ കവർന്നെടുക്കുന്നുണ്ടെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ആകെ പാളി അവതാളത്തിലായി എന്നുള്ളത് വസ്തുതയല്ലേ.. കഴിഞ്ഞ ദിവസങ്ങളിൽ പല മാധ്യമങ്ങളും മോദി സർക്കാരിന്റെ വിശ്വസ്തർ പോലും വിളിച്ചു പറഞ്ഞതുപോലെ സൈനികരുടെ എണ്ണം കുറച്ചുകൊണ്ട് സമ്പത്ത് ലാഭിക്കാൻ വേണ്ടി മോദി ചെയ്ത അഭ്യർത്ഥിയുടെ ഫലമാണോ ഇതൊക്കെയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ അതിർത്തിയിൽ കാവൽ നിൽക്കുന്ന വീര സൈനികണ്ട് എന്ന ഉറപ്പിലാണ് ഇന്ത്യൻ ജനത സ്വസ്ഥമായി ഈ മണ്ണിൽ ഉറങ്ങിയിരുന്നത് ഇന്ത്യൻ ജനതയുടെ ആ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് സൈനികരെ പിൻവലിച്ച അവരുടെ എണ്ണത്തിൽ കുറവ് വരുത്തിയ മോദി സർക്കാർ നഷ്ടപ്പെടുന്ന ഓരോ ജീവനും കണക്കു പറയേണ്ടിവരും

Leave a Reply

Your email address will not be published. Required fields are marked *

Related Posts