Your Image Description Your Image Description

ബലാത്സംഗക്കേസില്‍ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ച് റാപ്പർ വേടൻ. ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വേടന്റെ അപേക്ഷ കോടതി പരിഗണിക്കും. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.വേടൻ്റെ സുഹൃത്തുക്കളുടെയുടെ മൊഴി രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

പരാതിക്കാരി മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചശേഷമാകും റാപ്പർ വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക.നിലവിൽ ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. ഇൻഫോപാർക്ക് SHO യ്ക്കാണ് നിലവിലെ അന്വേഷണ ചുമതല.തൃക്കാക്കര എസിപി അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Related Posts