Your Image Description Your Image Description

ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ദിവസമായി തുടരുന്ന മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സർവീസുകൾ വൈകി. 350ലേറെ സർവീസുകലാണ് പൊടിക്കാറ്റിനെ തുടർന്ന് വൈകിയത്. ഇന്നലെയും വിമാനങ്ങൾ വൈകിയിരുന്നു. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്കാണ്. മണിക്കൂറുകളോളമാണ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത്. എയർലൈൻ ജീവനക്കാരുടെ ഭാഗത്തു നിന്ന് മോശം സമീപനമാണ് ഉണ്ടായതെന്ന് ആരോപിച്ച് യാത്രക്കാരിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ‌ വിഡിയോ പങ്കുവച്ചു.

ബോർഡിങ് ഗേറ്റുകളിൽ വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടതെന്ന് ദൃശ്യങ്ങളിൽ കാണാം. രൂക്ഷ വിമർശനങ്ങളാണ് വിമാനത്താവളത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ബസ് സ്റ്റാൻഡിനേക്കാൾ മോശമാണ് വിമാനത്താവളത്തിന്റെ അവസ്ഥയെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തെയും എയർ ഇന്ത്യയെയും ടാഗ് ചെയ്ത് ഒരു യാത്രക്കാരൻ എക്സിൽ കുറിച്ചു. യാത്രക്കാരോട് കന്നുകാലികളെക്കാൻ മോശമായാണ് പെരുമാറുന്നത് എന്നായിരുന്നു മറ്റൊരു വിമർശനം.

എല്ലാ യാത്രക്കാരെയും സഹായിക്കാൻ ഞങ്ങളുടെ ജീവനക്കാർ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് എയർ ഇന്ത്യ നൽകിയ വിശദീകരണം. രണ്ട് ദിവസമായി രാജ്യ തലസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. മരങ്ങൾ കടപുഴകുകയും വാഹനങ്ങൾക്ക് മുകളിൽ ശിഖിരങ്ങൾ വീഴുകയും ​ഗതാ​ഗതം സ്തംഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts