Your Image Description Your Image Description

കോട്ടയം: ഈരാറ്റുപേട്ടയിൽ പൊലീസുകാരന് കുത്തേറ്റു. കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ സിപിഓയിക്കാണ് കുത്തേറ്റത്. പ്രതി അബ്ദുള്‍ ഹക്കീമാണ് കുത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സിപിഓ ശ്രീജേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലെ കറിക്കത്തി ഉപയോഗിച്ചാണ് അബ്ദുള്‍ ഹക്കീം ശ്രീജേഷിനെ കുത്തിയത്. പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പടാൻ ശ്രമിക്കുന്നതിനിടയിൽ കുത്തുകയായിരുന്നു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അബ്ദുള്‍ ഹക്കീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസമാണ് അബ്ദുള്‍ ഹക്കീമിനെതിരെ കാപ്പ ചുമത്തിയത്. ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിന് വേണ്ടിയാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് അബ്ദുള്‍ ഹക്കീമിനെതിരെ പുതിയ കേസെടുക്കും. പ്രതിയുടെ പേരിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Posts