Your Image Description Your Image Description

തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിയിൽ നിന്നും കഞ്ചാവ് പിടികൂടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു സംഭവം. 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

രോഗിയെ സ്കാനിങ്ങിനായി കയറ്റിയ സമയത്താണ് കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതിക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത് എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

അതേസമയം, സംസ്ഥാനവ്യാപകമായ ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ മൂന്ന്) നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2139 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 114 കേസെടുത്തു. ലഹരിക്കേസിൽ 134 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (9.08 ഗ്രാം), കഞ്ചാവ് (3.408 കി.ഗ്രാം), കഞ്ചാവ് ബീഡി (78 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകൾ കൈവശം വെക്കുന്നവർക്കെതിരെയും വിൽക്കുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്താകമാനം ഓപ്പറേഷന്‍ ഡി-ഹണ്ട് പരിശോധനകൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts