മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
131

മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

May 30, 2025
0

ആലപ്പുഴ: മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി കെജെ ജെയിംസ് (65) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തിൽ ആണ് മരിച്ച നിലയിൽ കണ്ടത്. കാൽ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം. അതേസമയം, ആലപ്പുഴയിൽ കനത്തമഴ തുടരുകയാണ്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞു.

Continue Reading
കാലവർഷം ; ഏത് അടിയന്തരസാഹചര്യവും നേരിടാൻ കുട്ടനാട് സജ്ജം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
134

കാലവർഷം ; ഏത് അടിയന്തരസാഹചര്യവും നേരിടാൻ കുട്ടനാട് സജ്ജം

May 29, 2025
0

ആലപ്പുഴ : കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഏത് അടിയന്തരഘട്ടത്തെയും നേരിടാൻ കുട്ടനാട് സജ്ജമാണെന്ന് തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. കിഴക്കൻ മേഖലയിൽ പെയ്തിറങ്ങിയ മഴവെള്ളം ഒഴുകിയെത്തിയതിനെത്തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് അല്പം ഉയർന്നുവെങ്കിലും തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലൂടെ വളരെ വേഗത്തിൽ വെള്ളം ഒഴുകി ഇറങ്ങുന്നുണ്ട്. പുളിങ്കുന്ന് ആശുപത്രി പാലം, കിടങ്ങറ കെ സി പാലം, ബസാർ പാലം എന്നിവിടങ്ങളിൽ കിഴക്കൻ വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത്

Continue Reading
കാലവർഷം ; ജില്ലയിൽ ഇതുവരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും തകർന്നു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
121

കാലവർഷം ; ജില്ലയിൽ ഇതുവരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും തകർന്നു

May 29, 2025
0

ആലപ്പുഴ : ജില്ലയിൽ മഴയെ തുടർന്ന് മേയ് 23 മുതൽ 28 വരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും നശിച്ചു. ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് (മേയ് 29 ന്) ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്.  ചേർത്തല – ഭാഗികമായി തകർന്ന വീടുകൾ 112, പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, അമ്പലപ്പുഴ – ഭാഗികമായി തകർന്ന വീടുകൾ151, പൂർണ്ണമായി തകർന്ന വീടുകൾ അഞ്ച്, കുട്ടനാട് –

Continue Reading
ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തനിലയിൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
130

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തനിലയിൽ

May 29, 2025
0

ആലപ്പുഴ : ആറാട്ടുപുഴ തീരത്ത് കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തനിലയിൽ. അടിഞ്ഞ തറയിൽക്കടവിൽ നിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിന് സമീപമാണ് ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ സുവോളജി വിഭാഗം മേധാവി എസ്. ഷീലയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയത്. പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നറാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ഡോൾഫിൻ ചാകാൻ കാരണമെന്നാണ് കരുതുന്നത്.

Continue Reading
ആലപ്പുഴയിൽ യുവാവും വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
126

ആലപ്പുഴയിൽ യുവാവും വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

May 29, 2025
0

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കൊച്ചുവേളി- അമൃത്സർ ട്രെയിന് മുന്നിൽ ഇരുവരും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് റോഡിൽ വെച്ചതിനുശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. മൃതദേഹങ്ങൾ ചിതറിപ്പോയി. ഇതേ തുടർന്ന് നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം ഹരിപ്പാട് പിടിച്ചിട്ടു.മൃതദേഹങ്ങൾ ട്രാക്കിൽ നിന്ന് മാറ്റിയതിന് ശേഷമാണ്

Continue Reading
ആലപ്പുഴയിൽ കണ്ടെയ്നർ അടിഞ്ഞതിന്റെ സമീപം ഡോൾഫിന്റെ ജഡം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
145

ആലപ്പുഴയിൽ കണ്ടെയ്നർ അടിഞ്ഞതിന്റെ സമീപം ഡോൾഫിന്റെ ജഡം

May 28, 2025
0

ആലപ്പുഴ: ആലപ്പുഴ തറയിൽ കടവിൽ ഡോൾഫിന്റെ ജഡം അടിഞ്ഞു. കഴിഞ്ഞ ദിവസം കണ്ടയ്നർ അടിഞ്ഞതിന്റെ സമീപമാണ് ഡോൾഫിന്റെ ജഡം അടിഞ്ഞത്. പ്രദേശവാസികൾ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. അതേസമയം, കേരളതീരത്ത് അപകടത്തില്‍പെട്ട എംഎസ്സി എൽസ 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം ചേര്‍ന്നു.

Continue Reading
വിഴിഞ്ഞം കേരളത്തിന്റെ ഭാവിയിൽ വൻ മാറ്റം സൃഷ്ടിക്കുന്ന പദ്ധതി; മന്ത്രി കെ എൻ ബാലഗോപാൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
140

വിഴിഞ്ഞം കേരളത്തിന്റെ ഭാവിയിൽ വൻ മാറ്റം സൃഷ്ടിക്കുന്ന പദ്ധതി; മന്ത്രി കെ എൻ ബാലഗോപാൽ

May 28, 2025
0

ആലപ്പുഴ : കേരളത്തിന്റെ ഭാവിയിൽ വൻ മാറ്റം സൃഷ്ടിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കായംകുളം സബ് ട്രഷറി കെട്ടിട ശിലാസ്ഥാപനം പാർക്ക് മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതി ചെലവിൽ ഏറിയ പങ്കും സംസ്ഥാന സർക്കാരാണ് വഹിച്ചത്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം ഏറ്റവും കടം കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ മുഴുവൻ

Continue Reading
ഒറ്റമശ്ശേരി പുലിമുട്ട് നിര്‍മ്മാണം : രണ്ടാംഘട്ടം ആരംഭിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
121

ഒറ്റമശ്ശേരി പുലിമുട്ട് നിര്‍മ്മാണം : രണ്ടാംഘട്ടം ആരംഭിച്ചു

May 28, 2025
0

ആലപ്പുഴ : കടല്‍ക്ഷോഭത്തില്‍ നിന്ന് ഒറ്റമശ്ശേരിക്കാരെ ശാശ്വതമായി സുരക്ഷിതരാക്കാന്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഒറ്റമശ്ശേരി കടല്‍ത്തീരത്തെ പുലിമുട്ട് നിര്‍മ്മാണം രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം തീരത്ത് കരിങ്കല്‍ ലോഡിറക്കി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 960 മീറ്റര്‍ നീളത്തില്‍ ഒമ്പത് പുലിമുട്ടുകളാണ് ഒറ്റമശ്ശേരിയില്‍ നിര്‍മ്മിക്കുന്നത്. 20 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ വരെ നീളത്തിലുള്ള പുലിമുട്ടുകള്‍ ഇവയിലുണ്ട്. കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 30 കോടി

Continue Reading
ശക്തമായ മഴ ; ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
133

ശക്തമായ മഴ ; ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ചു

May 27, 2025
0

ആലപ്പുഴ : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ ജലാശയങ്ങളിലും തോടുകളിലും കായലുകളിലും സർവ്വീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരവും ആലപ്പുഴ ബീച്ചിലെ അഡ്വഞ്ചർ ടൂറിസവും, പൊതുജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷയെ മുൻനിർത്തി ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി, ഡിടിപിസി സെക്രട്ടറി, ഡിഡി ടൂറിസം, ജെ ഡി -എൽ എസ് ജി ഡി എന്നിവർ

Continue Reading
ചെന്നിത്തലയിൽ അഞ്ച് പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
131

ചെന്നിത്തലയിൽ അഞ്ച് പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

May 27, 2025
0

മാന്നാർ: ചെന്നിത്തലയിൽ അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ 22ന് മുൻ കേന്ദ്രമന്ത്രി സി എം സ്‌റ്റീഫന്റെ സഹോദരൻ ചെന്നിത്തല ചെറുകോൽ ചെമ്പകശ്ശേരിൽ പോൾ മത്തായിയുടെ വീട്ടുപറമ്പിൽവെച്ച് അഞ്ച് പേർക്ക് കടിയേറ്റത്. കഴിഞ്ഞ ദിവസം നായ ചത്തതിനെ തുടര്‍ന്ന് മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള തിരുവല്ല എവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പോൾ മത്തായിയുടെ വീട്ടിൽ സഹായിയായി നിൽക്കുന്ന മഞ്ജു,

Continue Reading