Your Image Description Your Image Description

മാവേലിക്കര: സമഗ്ര വാഴകൃഷി മാവേലിക്കര നഗരത്തിലെ7, 9, 11 വാർഡുകളിൽ നടപ്പിലാക്കുവാൻ കേരള കോൺഗ്രസ് ടൗൺ മണ്ഡലം കമ്മറ്റി തീരുമാനിച്ചു. ഇതിനായി
ഒരു വീട്ടിൽ 5 ഹൈബ്രീഡ് വാഴ തൈകളാണ് വിതരണം ചെയ്യുന്നത്. 3 വാർഡുകളിലായി 1500 വാഴ തൈകൾ വിതരണം ചെയ്യും. ഇന്നായുള്ള ഭവന സന്ദർശന പരിപാടി ആഗസ്റ്റ് 24ന് ആരംഭിക്കും. അന്തരിച്ച കേരള കോൺഗ്രസ് നേതാവായിരുന്ന മുൻ കൗൺസിലർ എം കെ വർഗീസിൻ്റെ സ്മരാണാർത്ഥം സമഗ്ര വാഴ കൃഷി നടപ്പാക്കുവാനും തീരുമാനിച്ചു.
ടൗൺ മണ്ഡലം പ്രസിഡൻ്റ് തോമസ് കടവിൽ അലക്സാണ്ടർ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു.
ചത്തീസ്ഗഡിലേയും ഓറീസയിലേയും ക്രിസ്ത്യൻ മിഷനറിമാരുടെ നേർക്കു നടന്ന സംഘപരിവാർ അക്രമത്തിലൂടെ ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത മറനീക്കി പുറത്തുവന്നിരിക്കുമ്പോൾ രാഹുൽ ഗാന്ധി ഉയത്തിക്കൊണ്ടുവന്നിരിക്കുന്ന വോട്ടുമേഷണം ബിജെപിക്ക് കൂനിന്മേൽ കുരുവായി മാറിയിരിക്കുകയാണന്നും ഇത് പരമാവധി ജനങ്ങളിലെത്തിക്കുവാൻ ഭവന സന്ദർശന പരിപാടിയിലൂടെ സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി വർഗീസ് മുഖ്യപ്രഭാഷണം നടത്തി, ഉമ്മൻ ചെറിയാൻ ശങ്കു പറമ്പിൽ ,പി സി ഉമ്മൻ, സാജൻ നാടാവള്ളിൽ, പ്രിയ ലാൽ, വിജയ തങ്കച്ചൻ, അലക്സ് ആറ്റു മാലിക്കൽ,ജേക്കബ് പീഡിക തെക്കേതിൽ, അജി പേരാത്തേരിൽ, അജിത്ത് തോമസ് പുരക്കൽ, ജോജി ആലിൻ്റെ തെക്കേതിൽ, ജേക്കബ് വർഗീസ്, ഉമ്മൻ വർഗീസ് ആലിൻ്റ വടക്കതിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts