കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
163

കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു

April 1, 2025
0

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. വെങ്ങാട്ടുശേരി സിദ്ധിക്ക് വടക്കേതൊലക്കര (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ഫായിസ് (22) എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശികളാണ് ഇരുവരും. വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും. പലവന്‍പടി എന്ന വനമേഖലയ്ക്ക് അടുത്തായിരുന്നു സംഭവം. ഇടമലയാര്‍ വൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞെത്തുന്ന ജലമാണ് ഈ പുഴയിലുണ്ടാവുക. ചൊവ്വാഴ്ച പകല്‍ വൈദ്യുതി ഉത്പാദനമുണ്ടായിരുന്നതിനാല്‍ പുഴയിലാകെ വെള്ളമുണ്ടായിരുന്നു. പുഴയിലെ മണല്‍ത്തിട്ടയില്‍നിന്ന് ഫോട്ടോയെടുക്കാനും മറ്റും ധാരാളം ആളുകളെത്താറുണ്ട്.

Continue Reading
ബഹിരാകാശനിലയത്തില്‍ നിന്ന് കാണുന്ന ഇന്ത്യയെക്കുറിച്ച് സുനിത
Kerala Kerala Mex Kerala mx Top News World
1 min read
171

ബഹിരാകാശനിലയത്തില്‍ നിന്ന് കാണുന്ന ഇന്ത്യയെക്കുറിച്ച് സുനിത

April 1, 2025
0

286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ പര്യവേക്ഷക സനിത വില്യംസിനോട് ആകാശത്തുനിന്ന് ഇന്ത്യയെ കാണാനെങ്ങനെയുണ്ടെന്ന ചോദ്യത്തിന് “വിസ്മയകരം, മറ്റൊരു വിധത്തില്‍ വിശേഷിപ്പിക്കാനാകില്ല” എന്നായിരുന്നു മറുപടി. നാസയുടെ വാര്‍ത്താസമ്മേളനത്തിലാണ് നല്‍കിയ സുനിത വില്യംസ് അനുഭവങ്ങള്‍ പങ്കുവെച്ചത്. “അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലിരുന്ന് ഓരോ തവണ ഹിമാലയത്തിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ ബുച്ച് ചിത്രങ്ങള്‍ പകര്‍ത്തുമായിരുന്നു, അവയെല്ലാം തന്നെ അതിമനോഹരമായിരുന്നു”, എന്നും സുനിത വില്യംസ് പറഞ്ഞു. മത്സ്യബന്ധന ബോട്ടുകളുടെ നിര മുതല്‍ ഹിമാലയപര്‍വ്വത്തിന്റെ മനോഹാരിത

Continue Reading
മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ വിഎച്ച്പിയുടെ ആക്രമണം
Kerala Kerala Mex Kerala mx National Top News
0 min read
178

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ വിഎച്ച്പിയുടെ ആക്രമണം

April 1, 2025
0

ന്യൂഡൽഹി: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തെ സിബിസിഐ ശക്തമായി അപലപിച്ചു. വിശ്വാസികൾക്കും സഭാ നേതാക്കൻമാർക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ തീവ്രസംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരൺ റിജിജു, ജോർജ് കുര്യൻ എന്നിവർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണം. സംസ്ഥാന സർക്കാർ ദേശ വിരുദ്ധ ശക്തികൾക്കെതിരെ നടപടിയെടുക്കണം. പ്രാർത്ഥന ചടങ്ങുകൾക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നി‌ർബന്ധിത മതപരിവർത്തനമാരോപിച്ച്

Continue Reading
തീരമേഖലയിൽ എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടി
Kerala Kerala Mex Kerala mx Top News
1 min read
180

തീരമേഖലയിൽ എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടി

April 1, 2025
0

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച് ലഹരി വിതരണം നടത്തിയിരുന്ന സംഘത്തെ പോലീസ് പിടികൂടി. തീരമേഖലയിൽ കോളേജ് വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികൾക്കുമടക്കം മയക്കുമരുന്ന് വിൽപ്പന നടത്തി വന്ന രണ്ടു പേരാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ജൂഡ് ഗോഡ്ഫ്രി (32), സൂസടിമ (31) എന്നിവരെയാണ് പുല്ലുവിളയിൽനിന്നും തിരുവനന്തപുരം റൂറൽ നർക്കോട്ടിക്‌സെൽ പിടികൂടിയത്. ഇവരിൽ നിന്ന് 12 ഗ്രാം എംഡിഎംഎ പിടികൂടി. തിരുവനന്തപുരം റൂറൽ നർക്കോട്ടിക്‌സെൽ ഡിവൈഎസ്‌പി പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി

Continue Reading
വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്
Kerala Kerala Mex Kerala mx Top News
0 min read
170

വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്

April 1, 2025
0

ലക്നൗ: റോഡിൽ നിസ്കരിക്കുന്നത് വിലക്കിയതിനെ സംബന്ധിച്ചുള്ള വാർത്ത ഏജൻസിയുടെ ചോദ്യത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നൽകിയ മറുപടി വിവാദമാകുന്നു. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ലെന്നും റോഡ് നടക്കാനുള്ളതാണ് നിസ്കരിക്കാനുള്ളതല്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രയാഗ്‌രാജിലെ മഹാകുംഭമേള മതപരമായ അച്ചടക്കത്തിന്റെയും ചിട്ടയായ പെരുമാറ്റത്തിന്റെയും ഉദാഹരണമായി യോഗി ചൂണ്ടിക്കാട്ടുന്നു. അക്രമമോ ഉപദ്രവമോ ക്രമക്കേടോ ഇല്ലാതെയാണ് 66 കോടി ഭക്തർ മഹാകുംഭ മേളയിൽ

Continue Reading